‘ക​ർ​ഷ​ക സ്കൂ​ളി’​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ​ന്ദ​ർ​ശ​നം; പച്ചക്കറി ബൊക്ക നൽകി വിദ്യാർഥികളുടെ സ്വീകരണം


മു​ഹ​മ്മ: പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ മി​ക​വു കൊ​യ്ത് ജി​ല്ല​യി​ലെ മി​ക​ച്ച സ്കൂ​ളി​നു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ മു​ഹ​മ്മ സി​എം​എ​സ് എ​ൽ​പി സ്കൂ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി സ​ന്ദ​ർ​ശി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​ന്നാം സ്ഥാ​നം നേ​ടി​യ അ​ധ്യാ​പി​ക എ​ൻ.​എം. ഷേ​ർ​ളി, മി​ക​ച്ച കു​ട്ടി ക​ർ​ഷ​ക റോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വരെ​യും സ്കൂ​ൾ അ​ധി​കൃ​ത​രേ​യും അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ​സ​മി​തി​യേ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ദ്ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സ്കൂ​ളി​ലെ കൃ​ഷി​ത്തോ​ട്ടം സ​ന്ദ​ർ​ശി​ച്ച​ത്. വി​ജി​ല​ൻ​സി​ൽ ജോ​ലി ചെ​യ്യു​ന്പോ​ൾ മി​ക​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​നാ​യി​രു​ന്ന ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​വാ​ർ​ഡു ല​ഭി​ച്ച കു​ട്ടി ക​ർ​ഷ​ക റോ​സ് സെ​ബാ​സ്റ്റ്യ​നെ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ വ​ച്ച് എ​ടു​ത്തു​യ​ർ​ത്തി​യാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്. പ​ച്ച​ക്ക​റി ബൊ​ക്ക​യും പൂ​ക്ക​ളും ന​ൽ​കി​യാ​ണ് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യെ പ്ര​ധാ​നാ​ധ്യാ​പി​ക ജോ​ളി തോ​മ​സും പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി. സു​ധീ​റും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ച​ത്.

Related posts