കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ഉണർവേകാൻ വ​നി​താ തൊ​ഴി​ല്‍സേ​ന​; ജില്ലയിൽ എവിടെയും ഇവരുടെ സേവനം ലഭിക്കും


കൊല്ലം : ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍​വു ന​ല്‍​കാ​ന്‍ വ​നി​താ തൊ​ഴി​ല്‍​സേ​ന ത​യാ​ര്‍. യ​ന്ത്ര​വ​ല്‍​കൃ​ത കൃ​ഷി​രീ​തി​യി​ല്‍ പ്രാ​വീ​ണ്യം നേ​ടി​യ വ​നി​ത​ക​ളാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​മൊ​രു​ക്കാ​നും തെ​ങ്ങു​ക​യ​റാ​നു​മൊ​ക്കെ ഇ​നി ഇ​വ​രെ ആ​ശ്ര​യി​ക്കാം. ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ നെ​ല്‍​കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സേ​ന രൂ​പീ​ക​രി​ച്ച​ത്. യ​ന്ത്ര​വ​ല്‍​കൃ​ത ഞാ​റ് ന​ടീ​ല്‍ മു​ത​ല്‍ തെ​ങ്ങ് ക​യ​റ്റ​ത്തി​ല്‍​വ​രെ പ​രി​ശീ​ല​നം ന​ല്‍​കി. വി​ള​യി​റ​ക്കാ​നും വി​ള​വെ​ടു​ക്കാ​നു​മാ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ളും ന​ല്‍​കി.ഓ​രോ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും പ്ര​തി​വ​ര്‍​ഷം കു​റ​ഞ്ഞ​ത് 40 ദി​വ​സ​മെ​ങ്കി​ലും മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ പ​ണി​യെ​ടു​ത്തി​ട്ടു​ള്ള വ​നി​ത​ക​ളെ​യാ​ണ് സേ​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. 10 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ങ്ങു​ന്ന ഓ​രോ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും തൊ​ഴി​ല്‍ സേ​ന​യി​ല്‍ 18 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ് അം​ഗ​ങ്ങ​ള്‍.

ഓ​രോ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത അം​ഗ​ങ്ങ​ള്‍​ക്ക് പ്രാ​ഥ​മി​ക പ​രി​ശീ​ല​നം ന​ല്‍​കി. പു​തി​യ ബാ​ച്ചി​ന് പി​ന്നാ​ലെ ന​ല്‍​കും. വി​വി​ധ കൃ​ഷി രീ​തി​ക​ളി​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി വി​ദ​ഗ്ധ പ​രി​ശീ​ല​ന​വു​മു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര, മു​ഖ​ത്ത​ല, വെ​ട്ടി​ക്ക​വ​ല, ഇ​ത്തി​ക്ക​ര, ഓ​ച്ചി​റ, ച​വ​റ ശാ​സ്താം​കോ​ട്ട, എ​ന്നീ ബ്ലോ​ക്കു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന 40 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഞാ​റ് ന​ടീ​ല്‍, ക​ള​പ​റി​യ്ക്ക​ല്‍, കൊ​യ്ത്ത്, മെ​തി, തെ​ങ്ങ് ക​യ​റ്റം, ക​ള​നാ​ശി​നി പ്ര​യോ​ഗം, മ​റ്റ് കാ​ര്‍​ഷി​ക രീ​തി​ക​ള്‍ എ​ന്നി​വ​യി​ലാ​ണ് ഇ​വ​രു​ടെ വൈ​ദ​ഗ്ധ്യം. കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ള്‍ എം. ​കെ. എ​സ്. പി. ​പ​ദ്ധ​തി വ​ഴി​യാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​ത്.

നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ങ്ങാ​ല​ത്തും ഉ​മ്മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലും ത​രി​ശ് നി​ല​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് നെ​ല്‍​കൃ​ഷി പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​താ​യി ഈ​സ്റ്റ് ഫെ​ഡ​റേ​ഷ​ന്‍ സി. ​ഇ. ഒ. ​സി. എ​ഫ്. മെ​ല്‍​വി​ന്‍ പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് നെ​ല്‍​കൃ​ഷി, പ​ച്ച​ക്ക​റി കൃ​ഷി, ഡ്രി​പ് ഇ​റി​ഗേ​ഷ​ന്‍, തെ​ങ്ങ് ക​യ​റ്റം, കി​ണ​ര്‍ റീ​ചാ​ര്‍​ജി​ംഗ് ​ന്നീ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ല​ഭ്യ​മാ​ക്കും.

Related posts