ചെവിയോട് സാദൃശ്യമു ള്ള കൂണ്‍വര്‍ഗത്തിലെ അതിശയനാണ് ഓറികുലേറിയ ഓറികുല എന്ന ശാസ്ത്രനാമ ത്തില്‍ അറിയപ്പെടുന്ന ചെവി ക്കൂണ്‍. ഇന്ന് കൂണ്‍ ഉത്പാദന രംഗത്ത് നാലാം സ്ഥാനത്ത് എത്തിനില്‍ക്കുന്ന ചെവി ക്കൂണാ ണ് കൂണ്‍കൃഷിക്ക് രാശി കുറിച്ച തുടക്കക്കാരന്‍. തവിട്ടു നിറത്തില്‍ കാണപ്പെടുന്ന ഈ കൂണ്‍വര്‍ഗം ഭക്ഷ്യയോഗമായ ഓറിക്കുലേറി യേല്‍സ് എന്ന കുമിള്‍ വിഭാഗത്തി ല്‍പ്പെടുന്നു. പശ്ചിമദിക്കില്‍ നാടോടിമരുന്നായി ഉപയോ ഗിച്ചുകൊണ്ടിരുന്ന ചെവിക്കൂണ്‍ എന്ന മറഞ്ഞിരുന്ന മഹാത്ഭുത ത്തിന്റെ അസാധാരണത്വം തിരി ച്ചറിയുന്നത് 19–ാം നൂറ്റാണ്ടില്‍ മഞ്ഞപ്പിത്തം പോലുള്ള രോഗ സംഹാരിയായി ഉപയോഗിച്ചുകൊണ്ടാണ്.
മിതശീതോഷ്ണമേഖലകളില്‍ വര്‍ഷം മുഴുവനും കണ്ടുവരുന്ന ഈ കൂണുകള്‍ നീരോടുന്ന മരത്തി ന്റെ തടിയിലും കൂടാതെ ജീര്‍ണിച്ച തടികളിലും വളരുന്നു. ഭക്ഷ്യയോ ഗ്യവും രോഗപ്രതിരോധശേഷി യുമുള്ള ചെവിക്കൂണ്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ചൈനയി ലാണ്. സൂപ്പുപോലുള്ള ചൈ നീസ് വിഭവങ്ങളിലും മരുന്നുകളിലും ഉപയോഗിക്കുന്ന ഒരു അവിഭാജ്യഘടകമാണ് ചെവി ക്കൂണ്‍.
കാള്‍ ലിനേയസിന്റെ ട്രെമെല്ല ഓറിക്കുല എന്ന ശാസ്ത്രസാ ഹിത്യ രചനയിലാണ് കൂണ്‍വര്‍ഗ ത്തിലെ ഈ മഹാദ്ഭുതത്തെക്കു റിച്ച് ആദ്യമായി സൂചിപ്പിച്ചിരിക്കു ന്നത്. യൂദാസിന്റെ ചെവി എന്നും ചെവിക്കൂണിനെ വിളിക്കുന്നതിനു പിന്നില്‍ ബൈബിളിനെ ആസ്പദ മാക്കി ഒരു കഥയുണ്ട്. യേശുവി നെ ഒറ്റിക്കൊടുത്തശേഷം യൂദാ സ്കറിയോത്ത, വലിയ മരത്തില്‍ തൂങ്ങി ജീവനൊടുക്കി. അതുകൊ ണ്ടാണ് ചെവിക്കൂണും വലിയമര ത്തില്‍ കാണപ്പെടുന്നത് എന്നു വിശ്വസിക്കുന്നു. മൂന്നു മുതല്‍ എട്ടു സെന്റീമീറ്റര്‍ വരെ നീളമുള്ള ചെവിക്കൂണിന്റെ പ്രതലം വഴുവഴുപ്പം പശപശപ്പും ഉള്ള താണ്. എന്നാല്‍ ഉണങ്ങുമ്പോഴാ കട്ടെ കാഠിന്യമേറിയതും പൊടി ഞ്ഞു പോകാന്‍ സാധ്യത ഉള്ളതു മാണ്. മൃദുലമായ ഉള്‍വശത്തോ ടുകൂടിയ ഈ കൂണുകളില്‍ ചിലപ്പോള്‍ ചുളിവുകളും മടക്കു കളും കാണപ്പെടുന്നു.
പ്രായം കുറഞ്ഞ ചെവിക്കൂ ണുകളാണ് ഭക്ഷ്യയോഗ്യമായവ. ഇവ നന്നായി കഴുകി കുറേ നേരം വേവിച്ചതിനുശേഷമേ ഭക്ഷണ മായി ഉപയോഗിക്കാറുള്ളു. പോഷകസമൃദ്ധമായ ഈ കൂണു കള്‍, 100 ഗ്രാമില്‍ നിന്നും 370 കിലോ കലോറിവരെ ഊര്‍ജം നല്‍കാന്‍ കഴിവുള്ളവയാണ്. ഉണ ങ്ങിയ കൂണുകള്‍ പൊടിച്ച് പൗഡര്‍ രൂപത്തിലാക്കി സൂപ്പില്‍ നിന്നും സ്റ്റൂവില്‍ നിന്നും അധികമുള്ള ജലാംശം വലി്‌ചെടുക്കാന്‍ ഉപയോ ഗിക്കുന്നു.
ഔഷധയോഗ്യമായ ചെവി ക്കൂണുകളുടെ അസാധാരണമായ രോഗപ്രതിരോധശേഷിയെ ആധുനിക വൈദ്യശാസ്ത്രരംഗം പല പരീക്ഷണ നിരീക്ഷണ ങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. അര്‍ബുദത്തിന്റെയും കൊളസ്‌ട്രോ ളിന്റെയും അപകടാവസ്ഥ ഒരു പരിധിവരെ തരണം ചെയ്യാനുള്ള ശക്തി ഈ കൂണുകള്‍ക്കുണ്ട്. പാലില്‍ തിളപ്പിച്ച കൂണുകള്‍ ഉപയോഗിച്ച് വായ കഴുകുന്ന തിലൂടെ തൊണ്ടവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. മഞ്ഞപ്പി ത്തവും ആല്‍സ്‌ഹൈമേഴ്‌സും പോലെ മനുഷ്യായുസിന് ഭീഷ ണിയായി നില്‍ക്കുന്ന പലവിധ രോഗങ്ങ ള്‍ക്കും കടിഞ്ഞാണി ടാനുള്ള കഴിവ് ചെവിക്കൂ ണുകള്‍ക്കുണ്ട്. ഉയര്‍ന്ന രക്തസ മ്മര്‍ദ്ദം, വിളര്‍ച്ച എന്നിവ നിയന്ത്രി ക്കാന്‍ ചെവിക്കൂ ണിനാകും.
മറ്റു കൂണുകളെപ്പോലെ തന്നെ ചെവിക്കൂണുകളെയും കൃത്രി മമായി ഉണ്ടാക്കിയ മാധ്യമത്തില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ഓക്ക് കുടുംബത്തില്‍പ്പെട്ട മരങ്ങ ളുടെ തടികളിലോ അല്ലെങ്കില്‍ ഈര്‍ച്ചപ്പൊടി, തവിട്, ധാന്യമണി കള്‍ എന്നിവ കൂട്ടിച്ചേര്‍ത്തു ണ്ടാക്കിയ മിശ്രിതത്തിലോ ചെവി ക്കൂണുകളെ വളര്‍ത്താവുന്ന താണ്. 78:20:1:1 എന്ന അനുപാത ത്തില്‍ ഈര്‍ച്ചപ്പൊടി, തവിട്, കുമ്മായം, സൂക്രോസ് എന്നിവ യഥാക്രമം ചേര്‍ത്ത് അനുയോ ജ്യമായ മിശ്രിതം തയാറാക്കുക. ഈ മിശ്രിതത്തില്‍ അറുപത് ശതമാനംവരെ ഈര്‍പ്പം നില നിര്‍ത്തുക.
ഇങ്ങനെ തയാറാക്കിയ മിശ്രി തം പോളിപ്രോപിലീന്‍ ബാഗു കളില്‍ നിറച്ചശേഷം അണുവിമു ക്തമാക്കുക. മിശ്രിതം തണുത്ത തിനുശേഷം ചെവിക്കൂണ്‍ ഉണ്ടാ ക്കാന്‍ ആവശ്യമായ സ്‌പോണ്‍ ഈ മിശ്രിതത്തിലേക്ക് ചേര്‍ ക്കുക. സ്‌പോണ്‍വളര്‍ച്ച വര്‍ധിപ്പി ക്കുന്നതിനു വേണ്ടി 25 ഡിഗ്രി 20 ഡിഗ്രി ഊഷ്മാവില്‍ ഇരുപത്തി യെട്ടുമുതല്‍ മുപ്പതു ദിവസം വരെ ഈ പോളിപ്രോപിലീന്‍ ബാഗു കള്‍ സൂക്ഷിച്ചുവയ്ക്കുക. ആവ ശ്യാനുസരണം പ്രായം കുറഞ്ഞ ചെവിക്കൂണുകള്‍ വിളവെടുത്ത് ഭക്ഷ്യാവശ്യത്തിനോ മരുന്നു ണ്ടാക്കാനോ ഉപയോഗിക്കാം.
നിരവധി സവിശേഷതകളുള്ള ചെവിക്കൂണുകളെ യഥാവിധി ഉത്പാദിപ്പിക്കുകയും ഉപയോഗി ക്കുകയും ചെയ്യുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍ വര്‍ണനാതീതമാണ്. രോഗപ്രതിരോധശേഷി ഏറെ യുള്ള ചെവിക്കൂണുകള്‍ മനുഷ്യ ന്റെ ആരോഗ്യത്തിന് ഓജസും തേജസും പകരുന്ന അദ്ഭുത ശക്തിസ്രോതസുകളാണ്.
മീനു മഹേശ്വരന്‍
ഡോ.ലുലുദാസ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്ലാന്റ് പാത്തോളജി, കോളജ് ഓഫ് അഗ്രികള്‍ച്ചര്‍, വെള്ളായണി