തൊടുപുഴ: നൂതന കൃഷിരീതിയിലൂടെ പച്ചക്കറികൃഷിയിൽ മികച്ച നേട്ടം കൈവരിച്ച യുവകർഷകനു രാജ്യതലസ്ഥാനത്തു നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്കു ക്ഷണം.
സംസ്ഥാനത്തുനിന്നു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച രണ്ടു കർഷകരിലൊരാളാണ് തൊടുപുഴ ഇടവെട്ടി കളന്പുകാട്ട് ജോസ് കെ. ജോസഫ്. പിഎം കിസാൻ പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുന്ന കർഷകരെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
എല്ലായിനം വിളകളും വർഷങ്ങളായി കൃഷി ചെയ്യുന്നയാളാണ് ജോസ്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ നേടിയ ശേഷമാണ് കൃഷിയിലേക്കു തിരിഞ്ഞത്.
കേന്ദ്രത്തിന്റെ 40 ശതമാനം സബ്സിഡിയോടെ ഇടവെട്ടിയിൽ ഇദ്ദേഹം ഉൾപ്പെടെ മൂന്നു കർഷകർ കൃത്യത കൃഷിരീതി ആരംഭിച്ചു.
പുതിയ രീതിയിൽ പരന്പരാഗത രീതിയേക്കാൾ ഇരട്ടി വിളവ് ലഭിച്ചതായും അടുത്ത കൃഷി ഇറക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു.