തിരുവനന്തപുരം: സപൈക്ലോ സംഭരിച്ച നെല്ലിന്റെ പണം കേരളത്തിലെ എല്ലാ കർഷകർക്കും ഉടൻ നൽകണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷകന്റെ നിരാഹാര സമരം. കോട്ടയം വില്ലൂന്നി സ്വദേശി സജി എം. ഏബ്രഹാമാണ് സമരം നടത്തുന്നത്.
കഴിഞ്ഞ ചൊവാഴ്ച 11 മുതൽ സജി നിരാഹാരം ആരംഭിച്ചു. കേരളത്തിലെ കർഷകർ വലിയ പ്രതിസന്ധിയിലാണെന്നു സജി പറഞ്ഞു. രണ്ടു മാസമായി പണം കിട്ടാത്തതിനാൽ മരുന്നുമേടിക്കാൻ പോലും സാധിക്കുന്നില്ല.
കേരളത്തിലെ സാധാരണക്കാരായ എല്ലാ കർഷകരുടെയും സ്ഥിതി ഇങ്ങനെയാണെന്നും സർക്കാർ അടിയന്തരമായി ഇതിനു പരിഹാരം കാണണമെന്നും സജി പറഞ്ഞു.