തിരുവാര്‍പ്പ്: കൃഷിയിടത്തിലേക്കു വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനു മുകളിൽകയറി ആത്മഹത്യാഭീഷണി മുഴക്കിയ കര്‍ഷകനെ താഴെയിറക്കി.
തിരുവാര്‍പ്പ് സ്വദേശി ബിജുവാണ് പഞ്ചായത്ത് ഓഫീസിനു മുകളിൽകയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നു രാവിലെയാണു പ്രതിഷേധവുമായി ബിജു രംഗത്തെത്തിയത്.
തന്റെ രണ്ടേക്കര്‍ വരുന്ന പാടത്തേക്കു വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ബിജു ആവശ്യപ്പെടുന്നത്. പുരയിടത്തിലേക്കു വെള്ളം എത്തിക്കുന്നതില്‍ സമീപവാസിയായ ഭൂവുടമ എതിരു നില്‍ക്കുന്നുവെന്നും ബിജു പറയുന്നു.
നീണ്ടപരിശ്രമങ്ങള്ക്കൊടുവില് പോലീസും ഫയർഫോഴ്സും ബിജുവിനെ താഴെയിറക്കി. തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളില്‍കയറി ബിജു ആത്മഹത്യാഭീഷണി മുഴക്കിയപ്പോൾ.