തമിഴകത്തെ മിന്നും താരം കാര്‍ത്തി നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം സുല്‍ത്താന്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.
മലയാളി താരം ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രശ്മിക മന്ദണ്ണയാണ് ചിത്രത്തിലെ നായിക. നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ആക്ഷന്‍ സിനിമ എന്ന നിലയിലാണ് സുല്‍ത്താന്‍ ശ്രദ്ധേയമാകുന്നത്.
രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുല്‍ത്താന്‍. ആക്ഷന്‍ സിനിമയിലെ നായിക എന്നാല്‍ സാധാരണ വെറുതെ പാട്ടിന് മാത്രം വന്നുപോകും പോലെയാണ് ഉണ്ടാവുക.
സുല്‍ത്താനില്‍ അങ്ങനയെല്ലെന്നും രശ്മികയുടെ നായിക കഥാപാത്രത്തിന് വലിയ പ്രധാന്യമുണ്ടെന്നുമാണ് കാര്‍ത്തി പറയുന്നത്.
ചിത്രത്തില്‍ രശ്മികയുടെ പ്രകടനത്തെക്കുറിച്ച് കാര്‍ത്തി പറയുന്നതിങ്ങനെ… ഒരു ഗ്രാമീണ പെണ്‍കുട്ടിയായാണ് രശ്മിക വേഷമിടുന്നത്. എന്ത് ചെയ്യണമെന്ന് പറഞ്ഞാലും രശ്മിക വളരെ ധൈര്യത്തോടെ ചെയ്യുമായിരുന്നു.
പാല്‍ കറക്കണമെന്നോ ട്രാക്ടര്‍ ഓടിക്കണമെന്നോ എവിടെയെങ്കിലും പോയി വീഴണം എന്നൊക്കെ പറഞ്ഞാലും അവര്‍ ചെയ്യും.
ഇതൊന്നും താന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇത്രയും ബുദ്ധിമുട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല എന്നെല്ലാം രശ്മിക പറയും. കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വര്‍ക്കില്‍ വളരെ സിന്‍സിയറാണ് രശ്മിക.
കട്ട് പറഞ്ഞാല്‍ രശ്മിക കാമറയുടെ അടുത്തേക്ക് പോവുകയും ചെയ്യും. ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ പറയേണ്ടി വരും. കാര്‍ത്തി പറയുന്നു.