എം.എസ്. ധോണിയുള്ളപ്പോൾ താൻ ഫസ്റ്റ് എയ്ഡ് മാത്രമാണെന്ന് ഇന്ത്യയുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടീമിൽ ഇടം ലഭിച്ച ദിനേശ് കാർത്തിക്. ധോണിക്ക് പരിക്കുപറ്റുന്പോൾ ആ ദിവസത്തെ ബാൻഡ് എയ്ഡ് മാത്രമാണ് താനെന്നും കാർത്തിക് എളിമപ്പെട്ടു. ഐപിഎലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനാണ് കാർത്തിക്.
ഋഷഭ് പന്തിന് ഓസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനങ്ങളിൽ അവസരം നല്കുമെന്ന് മുഖ്യ സെലക്ടർ എം.എസ്.കെ. പ്രസാദിൽനിന്ന് അറിഞ്ഞിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ഹോം സീരീസിൽനിന്ന് ഒഴിവാക്കപ്പെട്ടപ്പോൾ താൻ ലോകകപ്പ് ടീമിൽ ഉണ്ടാകില്ലെന്ന് പലരും ധരിച്ചെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് ലോകകപ്പ് ടീമിൽ ഇടംലഭിച്ചില്ലെങ്കിൽ നിരാശയുണ്ടായേനെ. ഋഷഭ് പന്തിന് ഇടംലഭിക്കാത്തതിൽ അദ്ദേഹത്തിനും നിരാശയുണ്ടാകും- കാർത്തിക് പറഞ്ഞു. ഇന്ത്യയുടെ നാലാം നന്പറിൽ ബാറ്റ് ചെയ്യാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.