ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ സിഐഎ എന്ന സിനിമയിലെ നായികയായി മലയാളത്തില്‍ എത്തിയ നടിയാണ് കാര്‍ത്തിക മുരളീധരന്.
പിന്നീട് ഏതാനും ചിത്രങ്ങളില്‍ കൂടി താരം വേഷമിട്ടു. പശസ്ത ഛായാഗ്രഹകന് സി കെ മുരളീധരന്റെ മകളാണ് കാര്‍ത്തിക മുരളീധരന്.
ബാംഗ്ലൂര്‍ സൃഷ്ടി സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ബിരുദം ചെയ്തു കൊണ്ടിരിക്കുന്നതിനിടയാണ് താരത്തിന് മലയാളസിനിമയില്‍ അരങ്ങേറാനുള്ള അവസരം ലഭിച്ചത്.
പൊതുവേ ശരീരഭാരം കൂടുതല്‍ ആയിരുന്ന കാര്‍ത്തിക ഇടയ്ക്ക് ശരീര ഭാരം കുറച്ച് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.
പലപ്പോഴും താന്‍ ബോഡി ഷെയിമിംഗിന് ഇരയായിട്ടുണ്ടെന്ന് മുന്‍പ് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്.
ഒരു ഡോക്യുമെന്ററി ഫോട്ടോ താരം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചുവപ്പു ലുക്കിലുള്ള താരത്തിന്റെ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്.
ഇതിന് പിന്നാലെ വെയിറ്റ്ലോസ് ജേര്‍ണിയും താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
അനാരോഗ്യകരമായ സൗന്ദര്യ സങ്കല്പങ്ങള്ക്ക് പേരുകേട്ട സിനിമയില്‍ എത്തിയപ്പോള്‍ താന്‍ കടുത്ത ബോഡി ഷെയിമിംഗിന് ഇരയായെന്ന് കാര്‍ത്തിക വ്യക്തമാക്കുന്നു.
സ്വന്തം ശരീരത്തെ താന്‍ വെറുത്തുവെന്നും കാര്‍ത്തിക ഒപ്പം കൂട്ടിച്ചേര്‍ക്കുന്നു. ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷത്തിനുള്ളില്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് തനിക്ക് ജീവിതത്തില്‍ വഴിത്തിരിവായി മാറിയത് എന്നാണ് താരം പറയുന്നത്.
കുട്ടിക്കാലം മുതല്‍ താന്‍ തടിച്ച ശരീരപ്രകൃതം ഉള്ള ഒരാളായിരുന്നു. കൂടുതലും അത് ശ്രദ്ധിച്ചുതുടങ്ങിയത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്.
ശരീരഭാരത്തെ കുറിച്ചുള്ള പരിഹാസം അന്ന് മുതല്‍ തന്നെ തുടങ്ങിയിരുന്നു. വലുതാകുന്നത് അനുസരിച്ച് അത് കൂടിവരികയാണ് ചെയ്തത്.
കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാന്‍ വളരെ വിചിത്രമായ ശീലങ്ങള്‍ ആയിരുന്നു ഞാന്‍ പരീക്ഷിച്ച് ഇരിക്കുന്നത്.
എന്നെ തന്നെ പരിഹസിച്ചു. എന്റെ ശരീരത്തെ വെറുത്തും ആണ് അതിനെ ചെറുത്തു നില്ക്കാന് ശ്രമിച്ചത്. അതിലൂടെ കൂടുതല്‍ തടി വെക്കുക മാത്രമാണ് ചെയ്തത്.
എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയപ്പോള്‍ അനുഭവിക്കേണ്ടിവന്ന പരിഹാസം എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിനുമപ്പുറം ആയിരുന്നു.
ഞാനും എന്റെ ശരീരവും നിരന്തരം സംഘര്‍ഷത്തില്‍ ആയി. ഞാന്‍ യുദ്ധത്തില്‍ തളരാന്‍ തുടങ്ങി.
എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാന്‍ ലോകത്തെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.
ലോ കാബ് ഡയറ്റ്, കീറ്റോസാ തുടങ്ങിയ പല ഡയറ്റുകളും ഞാന്‍ കുറച്ചുനാള്‍ പരീക്ഷിച്ചു. എന്നിട്ട് പോലും ഒന്നും ശരിയായില്ല.
കാരണം എന്താണെന്ന് വെച്ചാല്‍ ഞാന്‍ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു.
എന്താണ് പ്രശ്നം എന്നും എന്റെ ശരീരം എന്താണെന്ന് ഞാന്‍ മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് മാറ്റങ്ങള്‍ സംഭവിച്ചു തുടങ്ങിയത്.
എന്റൈ ഭക്ഷണ ശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു.
ഭാരം കുറയ്ക്കണം എന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാന്‍ ആരംഭിച്ചതെങ്കിലും അത് ശരീരത്തിനും മനസ്സിനും ചിന്തകള്‍ക്കും കരുത്ത് നല്‍കുകയും എന്നെ ആകെ മാറ്റിമറിക്കുകയും ചെയ്തു എന്നും കാര്‍ത്തിക പറയുന്നു.