ശരീരം ശുദ്ധമായാണ് ഞാന്‍ സൂക്ഷിക്കുന്നത്, ശൂലം കുത്തി അഗ്നിക്കാവടി പണ്ടും എടുത്തിട്ടുണ്ട്; അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ല; ട്രോളുകളോട് പ്രതികരിച്ച് കാര്‍ത്തിക് സൂര്യ

അ​വ​താ​ര​ക​നും സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ കാ​ര്‍​ത്തി​ക് സൂ​ര്യ പ്രേ​ക്ഷ​ക​ര്‍​ക്ക് സു​പ​രി​ചി​ത​നാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം താ​രം തൈ​പൂ​യ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി കാ​വ​ടി എ​ടു​ത്തി​രു​ന്നു.

21 ദി​വ​സം നീ​ണ്ടു​നി​ന്ന അ​തി​തീ​വ്ര വൃ​താ​നു​ഷ്ടാ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ലാ​യി അ​ഗ്‌​നി​ക്കാ​വ​ടി എ​ടു​ത്ത​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കാ​ര്‍​ത്തി​ക് സൂ​ര്യ പ​ങ്കു​വ​ച്ചു. ക​വി​ളി​ല്‍ ശൂ​ലം കു​ത്തി കാ​വ​ടി എ​ടു​ക്കു​ന്ന​ത് വീ​ഡി​യോ​യി​ല്‍ കാ​ണാം. ഇ​തി​നു പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രേ നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്കെ​തി​രേ ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

Karthik Surya

കാ​ര്‍​ത്തി​ക് സൂ​ര്യ​യു​ടെ വാ​ക്കു​ക​ള്‍:

ഞാ​ന്‍ വി​ശ്വാ​സി​യാ​ണ്. 16ാം വ​യ​സി​ല്‍ ആ​ദ്യ വേ​ല്‍​ക്കാ​വ​ടി എ​ടു​ത്ത ശേ​ഷം പി​ന്നീ​ട് പ​ഠ​ന​വും കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യി. 2023 എ​നി​ക്ക് അ​ത്ര ന​ല്ല വ​ര്‍​ഷ​മ​ല്ലാ​യി​രു​ന്നു. മ​ലേ​ഷ്യ​യി​ലെ ബാ​ട്ടു കേ​വ്‌​സ് എ​ന്ന സ്ഥ​ല​ത്ത് ഒ​രു മു​രു​ക ക്ഷേ​ത്ര​മു​ണ്ട്. വ​ലി​യ മ​ല​യി​ലൂ​ടെ 272 പ​ടി ക​യ​റി വേ​ണം മു​രു​ക​നെ കാ​ണാ​ന്‍. അ​വി​ടെ എ​ത്തി​യ​പ്പോ​ള്‍ മ​ന​സ് ഭ​യ​ങ്ക​ര​മാ​യി കൂ​ളാ​യി.

അ​ന്നാ​ണ് വേ​ല്‍ കു​ത്തി അ​ഗ്‌​നി​ക്കാ​വ​ടി എ​ടു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം മ​ന​സി​ല്‍ ക​യ​റി​യ​ത്. നാ​ട്ടി​ല്‍ വ​ന്ന ശേ​ഷം തൈ​പ്പൂ​യം എ​ന്നാ​ണെ​ന്ന് നോ​ക്കി. എ​ന്‍റെ ഷെ​ഡ്യൂ​ള്‍ അ​തി​ന് അ​നു​സ​രി​ച്ച് ക്ര​മീ​ക​രി​ച്ച് 21 ദി​വ​സ​ത്തെ വ്ര​ത​മെ​ടു​ത്തു. അ​ത് ആ​ദ്യ​ത്തെ അ​ഗ്‌​നി​ക്കാ​വ​ടി​യാ​യി​രു​ന്നു. ഇ​തി​നു മു​മ്പും വേ​ല്‍ കു​ത്തി​യി​ട്ടു​ണ്ട്. അ​ത് വ​ലി​യ വേ​ലാ​യി​രു​ന്നു. അ​ഗ്‌​നി​ക്കാ​വ​ടി എ​ടു​ക്കു​മ്പോ​ള്‍ വ​ലി​യ വേ​ല്‍ കു​ത്താ​ന്‍ പ​റ്റി​ല്ല.

അ​തി​നാ​ല്‍ ഒ​ന്ന​ര​യ​ടി നീ​ള​മു​ള്ള ചെ​റി​യ വേ​ലാ​ണ് കു​ത്തി​യ​ത്. കാ​വ​ടി​ക്ക് വ്ര​ത​മെ​ടു​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ ശ​രീ​രം അ​ത്ര​യും ശു​ദ്ധ​മാ​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. അ​പ്പോ​ഴ​ത്തെ ഏ​ക ല​ക്ഷ്യം കാ​വ​ടി​യും വേ​ലും എ​ടു​ത്ത് ഭ​ഗ​വാ​ന്‍റെ അ​നു​ഗ്ര​ഹം വാ​ങ്ങി​ക്കു​ക എ​ന്ന​താ​ണ്. 16ാമ​ത്തെ വ​യ​സി​ല്‍ വ്ര​ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ എ​നി​ക്ക് അ​നു​ഗ്ര​ഹം കി​ട്ടി​യി​ട്ടി​ല്ല.

അ​ന്ന് 71 ദി​വ​സ​ത്തെ വ്ര​ത​മാ​ണ് എ​ടു​ത്ത​ത്. ചി​ല്ല​റ​യൊ​ന്നു​മ​ല്ല. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ പൊ​ങ്കാ​ല​യ്ക്ക് ഇ​ട​യാ​ക്കി​യ അ​ത് ആ​ദ്യം വ​ന്ന​ത് 16ാമ​ത്തെ വ​യ​സി​ല്‍ കാ​പ്പ് കെ​ട്ടു​മ്പോ​ഴാ​ണ്. അ​ന്നും ഇ​തേ പോ​ലെ​യാ​ണ് അ​നു​ഗ്ര​ഹം കി​ട്ടി​യ​ത്. ദൈ​വ​ത്തോ​ട് ക​ര​ഞ്ഞ് പ്രാ​ര്‍​ഥി​ക്കു​ന്ന ഒ​രു സ​മ​യ​ത്ത് ത​നി​യെ വ​രു​ന്ന​താ​ണ് അ​ത്. അ​പ്പോ​ഴു​ണ്ടാ​കു​ന്ന മാ​ന​സി​ക സ​മാ​ധാ​നം പ​റ​ഞ്ഞ​റി​യി​ക്കാ​ന്‍ പ​റ്റാ​ത്ത​താ​ണ്. അ​ത് അ​നു​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രോ​ട് എ​ത്ര പ​റ​ഞ്ഞാ​ലും മ​ന​സി​ലാ​കി​ല്ല എ​ന്ന് കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

 

Related posts

Leave a Comment