അഗളി: ഉൗരുകളിൽ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിറമുള്ള കാർതുന്പി കുടകളായി തുന്നിച്ചേർക്കുകയാണ് അട്ടപ്പാടിയിലെ വിവിധ ഉൗരുകളിലെ ആദിവാസി അമ്മമാർ. അട്ടപ്പാടി ആദിവാസി സ്ത്രീകളുടെ വരുമാനദായക പദ്ധതിയായ കാർതുന്പി കുടകൾ ഈവർഷം അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
അട്ടപ്പാടിയിലെ ശിശുമരണത്തെ തുടർന്നാണ് ആദിവാസി സ്ത്രീ ശാക്തീകരണപദ്ധതി എന്ന നിലയിൽ 2015 ൽ കാർതുന്പി കുട നിർമാണ യൂണിറ്റ് ആരംഭിച്ചത്. 2017 ൽ പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലീകരിച്ചു. അട്ടപ്പാടിയിലെ 20 ഉൗരുകളിലായി ഏകദേശം 250-ഓളം സ്ത്രീകൾക്ക് കുട നിർമാണത്തിൽ ഇതിനകം പരിശീലനം നല്കുകയുണ്ടായി. ഈവർഷം മുതൽ വ്യാവസായികാടിസ്ഥാനത്തിൽ കാർതുന്പി കുടകൾ വിപണിയിലെത്തിക്കുവാനാണ് പദ്ധതി.
മാർച്ചിൽ ആരംഭിച്ച കുടനിർമാണം ഇപ്പോൾ ഉൗരുകളിൽ പുരോഗമിക്കുകയാണ്. ഈ വർഷം കുട കൂടാതെ വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ ബാഗുകളും കാർതുന്പി വിപണിയിലെത്തിക്കുന്നുണ്ട്.കുടിൽ വ്യവസായം എന്ന നിലയിൽ ഉൗരുകളിലെ വീടുകളിലിരുന്ന് കുട നെയ്യുന്ന രീതിയാണ് ഈവർഷം അവലംബിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കൂടുതൽ കുട നെയ്യുവാനാവുന്നുണ്ടെന്ന് കുട നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആദിവാസി വീട്ടമ്മയായ പാപ്പാത്തി പറഞ്ഞു.
കഴിഞ്ഞവർഷം അഗളി, ഷോളയൂർ അടക്കമുള്ള പഞ്ചായത്തുകൾ കാർതുന്പി കുടവാങ്ങി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് കാർതുന്പിക്ക് താങ്ങായി മാറിയിരുന്നു. ടെക്നോപാർക്ക്, ഇൻഫോപാർക്ക്, എംഎൽഎമാരുടെ വിവിധ പദ്ധതികൾ എന്നിവയിലും അട്ടപ്പാടി അമ്മമാർ നിർമിക്കുന്ന കുടകൾ താരമായി. ഇൻഫോപാർക്ക്, ടോക്നോപാർക്ക് എന്നിവിടങ്ങളിൽ ഈ വർഷത്തെ പ്രീ ഓർഡർ കാന്പയിൻ ഇപ്പോൾ നടന്നുവരികയാണ്. ഐടി മേഖലയിലെ ടെക്കികൾ കഴിഞ്ഞ മൂന്നുവർഷമായി കാർതുന്പി വിപണനത്തിൽ താങ്ങായി കൂടെയുണ്ട്.
2015-ൽ 500 കുടയിൽ ആരംഭിച്ച കാർതുന്പി പദ്ധതി 2018-ൽ 50,000 കുടകൾ വിപണിയിലെത്തിച്ചു. കേരളത്തിലെ പട്ടികവർഗ വിദ്യാർത്ഥികൾ കഴിഞ്ഞവർഷം ചൂടിയതും കാർതുന്പി കുടകളാണ്. ആദിവാസി കൂട്ടായ്മയായ ന്ധതന്പ്’ (സെന്റർ ഫോർ ട്രൈബൽ എഡ്യൂക്കേഷൻ, ഡെവലപ്മെന്റ് ആന്റ് റിസർച്ച്) ആണ് ഈ വരുമാനദായക പദ്ധതിയ്ക്ക് നേതൃത്വം നല്കുന്നത്.
ഒരുദിവസം മിനിമം 500 രൂപ പ്രതിഫലം ഉറപ്പുവരുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ന്ധതന്പ്’ ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം അട്ടപ്പാടിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ അതുപോലെ ജനങ്ങൾ എല്ലാം തന്നെ കുട വാങ്ങി കാർതുന്പിക്കൊപ്പം നിന്നത് വലിയൊരു ആത്മവിശ്വാസമാണ് തന്പിന് നല്കിയതെന്ന് കാർതുന്പി വരുമാനദായക പദ്ധതിക്ക് നേതൃത്വം നല്കുന്ന തന്പിന്റെ അധ്യക്ഷൻ രാജേന്ദ്രപ്രസാദ് പറഞ്ഞു.
ഈ പ്രാവശ്യം കേരളത്തിലെ വിവിധ മേഖലകളിലേക്ക് കാർതുന്പി പറന്നിറങ്ങുവാനുള്ള തയാറെടുപ്പുകൾ അട്ടപ്പാടി ഉൗരുകളിൽ കാർതുന്പി കുടകളായി വിരിയുകയാണ്. കുടനിർമാണം പഠിക്കുവാൻ താത്പര്യമുള്ള ആദിവാസി വിഭാഗത്തിൽ നിന്നുള്ള വീട്ടമ്മമാർ 9961 611 250, 9447 466 943 എന്ന നന്പറിലോ കോട്ടത്തറയിലുള്ള തന്പ് ഓഫീസുമായോ ബന്ധപ്പെടണം.