മൂന്നാർ: പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു.
ഉത്തമപാളയം സ്വദേശിയും കോയന്പത്തൂരിൽ ബിരുദ വിദ്യാർഥിയുമായ സഞ്ജയ് (കറുപ്പുസാമി -20) ആണ് അറസ്റ്റിലായത്.
തമിഴ്നാട്ടിൽ പഠിക്കാൻ പോയ മൂന്നാർ സ്വദേശിനിയായ പെണ്‍കുട്ടിയുടെ ചിത്രമാണ് സഞ്ജയ് പെണ്‍കുട്ടിയുടെ ചില ബന്ധുക്കൾക്ക് അയച്ചുകൊടുത്തത്.
ഇയാൾക്ക് ഈ ചിത്രങ്ങൾ നൽകിയ സന്തോഷിനെ ഏപ്രിലിൽ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് പിടിയിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നശിപ്പിച്ച തെളിവുകൾ വീണ്ടെടുത്തത്.
മൂന്നാർ സി ഐ മനേഷ് കെ. പൗലോസ്, എസ്ഐമാരായ കെ.ഡി. മണിയൻ, സജി എം. ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.