കറുകച്ചാല്‍: കാല്‍നൂറ്റാണ്ട് മുമ്പ് ജില്ലയില്‍ സജീവമായിരുന്ന കറുകച്ചാല്‍ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങള്‍ കാല്‍ നൂറ്റാണ്ടു നീണ്ട ഇടവേളയ്ക്ക് ശേഷം പുതുതലമുറയ്ക്ക് പ്രചോദനമേകാന്‍ വീണ്ടും ജേഴ്‌സിയണിയുന്നു. സാങ്കേതിക മികവില്‍ ടര്‍ഫ് വിക്കറ്റ് തയ്യാറാക്കി തങ്ങളുടെ ആസ്ഥാനമായിരുന്ന കറുകച്ചാല്‍ എന്‍ എസ് എസ് ഹൈസ്‌കൂര്‍ ഗ്രൗണ്ടിലാണ് ഇവര്‍ ഒത്തുചേരുന്നത്.
സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് മാത്രമായി ഒതുങ്ങിയ തലമുറയില്‍ യഥാര്‍ഥ ക്രിക്കറ്റ് ആവേശം നിറക്കുന്നതിനൊപ്പം വിശാലമായി സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ടാണ് പാഡണിയുന്നത്.
ഇന്നു രാവിലെ 10ന് നടക്കുന്ന പ്രദര്‍ശന മത്സരം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്‍റ് കെ പി ബാലഗോപാലന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ക്ലബിലെ പഴയ താരവും ചലച്ചിത്ര സംവിധായകനുമായ ജോണി ആന്‍റണി അദ്ധ്യക്ഷനാവും.
കറുകച്ചാല്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തും. സമ്മാനദാനം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി ബിജുകുമാര്‍ നിര്‍വ്വഹിക്കും. ക്രിക്കറ്റ് ക്ലബ്ബിലെ കളിക്കാര്‍ക്കുള്ള ഉപഹാര സമര്‍പ്പണം ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല നിര്‍വ്വഹിക്കും. പി കെ സജികുമാര്‍, ആര്‍ മനോജ് എന്നിവർ പ്രസംഗിക്കും.