നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ മലയോര മേഖലയായ കരുകുളത്ത് കൃഷി ഭൂമിയിലുണ്ടായ തീ പിടുത്തത്തില്‍ കത്തി നശിച്ചത് കര്ഷകരുടെവര്ഷങ്ങളുടെ അധ്വാനത്തിന്റെ ഫലം.വന്യ മൃഗങ്ങളോട് പട പൊരുതി കുന്നിന് ചെരിവുകളില്‍ വിളയിച്ചെടുത്ത സര്‍വ്വതുമാണ് മണിക്കൂറുകള്‍ കൊണ്ട് നാമവശേഷമായത്. 15 ഏക്കറോളം കൃഷിഭൂമി നിമിഷ നേരങ്ങള്ക്കൊടുവിന് കത്തി വെണ്ണീറായി.
പഞ്ചായത്ത് എട്ടാം വര്‍ഡിലെ കരുകുളം മണിയാല കുന്നിന് മുകള്‍ ഭാഗത്ത് അത്തി കുന്നിലാണ് തീ പിടുത്തം ഉണ്ടായത്. മണിയാല,ഏളപ്പാറ മലയോര ഭൂമി പൂര്‍ണ്ണമായും തീ വിഴുങ്ങിയ നിലയിലാണ്.രാവിലെ പതിനൊന്നരയോടെയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തി തീ പടര്‍ന്ന് പിടിച്ചത്.ശക്തമായ കാറ്റില്‍ തീ ആളി പടര്‍ന്നതോടെ കൃഷി ഭൂമികള്‍ പൂര്‍ണ്ണമായി കത്തിയെരിയുകയായിരുന്നു.
മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ 50 ഓളം കര്‍ഷകരുടെ കൃഷിയിടമാണ് അഗ്നി നക്കി തുടച്ചത്.റബ്ബര്‍ തോട്ടങ്ങളും,തെങ്ങിന് തോപ്പുകളും,കശുമാവിന് തോപ്പുകളും കത്തി എരിഞ്ഞു.വിലങ്ങാട് സ്വദേശി പുളിക്കല്‍ അപ്പച്ചന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടം,ബാലന് നായര്‍,വാണിമേല്‍ സ്വദേശി കുഞ്ഞിരാമന് നമ്പ്യാര്ശ്രീജിത്ത് വട്ടോളി,നരിപ്പറ്റ സ്വദേശി ശ്രീധരന്,കരുകുളത്തെ മുള്ളമ്പാടി കണാരന്,കുഴിച്ചാല്‍ പറമ്പത്ത് അമ്മദ്,കെ.പി.കണ്ണന്,വാഴയില്‍ മജീദ്,കല്ലും പുറത്ത് രാജേഷ് കക്കൂഴി പീടികയില്‍ പവിത്രന് തുടങ്ങി നിരവധി കര്‍ഷകരുടെ കൃഷി ഭൂമിയാണ് അഗ്നിയില്‍ വെണ്ണീറായത്.
തീ പിടുത്തം അറിഞ്ഞ് ചേലക്കാട് നിന്ന് ഫയര്ഫാഴ്സ് എത്തിയെങ്കിലും കുന്നിന് മുകളിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല.നാട്ടുകാര്‍ പച്ചിലകളും മറ്റും ഉപയോഗിച്ചാണ് തീ കെടുത്തിയത്.അപ്പഴേക്കും തീ വ്യാപിച്ച് പറമ്പ് മുഴുവന്‍ പടരുകയായിരുന്നു.
മുന്നുറിലധികം തെങ്ങിന് തൈകളും,വള്ളികളും,വാഴ കൃഷിയും മറ്റ് ഫലവൃക്ഷലതാധികളും കത്തി നശിച്ചു പച്ച മരങ്ങള്‍ പോലും കനത്ത തീയില്‍ കത്തി ചാമ്പലായി.പറമ്പുകളില്‍ ഷെഡ്ഡുകളില്‍ സൂക്ഷിച്ച ആയിരക്കണക്കിന് തേങ്ങകളും കത്തി നശിച്ചു.