അന്പലപ്പുഴ: കരുമാടി ഗവ. ആയുർവേദ ആശുപത്രിക്ക് 5 കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുമെന്ന് എച്ച് സലാം എം എൽഎ. ബഹുനില മന്ദിരമായി പൂർത്തിയാക്കുന്ന കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയാക്കി.
അഞ്ചു നിലകളിലായി പൂർത്തിയാക്കുന്ന കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ ഒപി ബ്ലോക്ക്, മൈനർ ഓപ്പറേഷൻ തിയറ്റർ, വിവിധ തരം സ്പെഷ്യാലിറ്റി കൺസൾട്ടേഷൻ, സ്പോർട്സ് മെഡിസിൻ എന്നിവയുണ്ടാകും.
ഒന്നാം നിലയിൽ 15 കിടക്ക സൗകര്യങ്ങളോടുകൂടിയ സ്ത്രീകളുടെ വാർഡ്, പഞ്ചകർമ്മ തെറാപ്പി മുറി, വിശ്രമമുറി, നഴ്സിംഗ്് സ്റ്റേഷൻ എന്നിവയും രണ്ടാം നിലയിൽ പുരുഷന്മാർക്കുള്ള വാർഡും പ്രവർത്തിക്കും. സ്ത്രീ പുരുഷ വാർഡുകളിൽ പേയിംഗ് വാർഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാം നിലയിൽ പേ വാർഡ്, ഡ്യൂട്ടി മുറി, കോൺഫറൻസ് ഹാൾ എന്നിവയുമൊരുക്കും.