തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ കൊണ്ടുവന്ന ബിൽ രാഷ്ട്രീയമായും സാങ്കേതികമായും ശരിയാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇക്കാര്യത്തിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഓർഡിനൻസ് ഒപ്പുവയ്ക്കുന്നതിൽ ഗവർണർ തടസം പറഞ്ഞിരുന്നില്ല. നിയമപ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ഓർഡിനൻസ് ഗവർണർ അംഗീകരിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും എ.കെ. ബാലൻ കൂട്ടിച്ചേർത്തു.