തിരുവനന്തപുരം: കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾക്ക് അനുകൂലമായി ബില്ല് പാസാക്കിയ സർക്കാർ നടപടി കള്ളക്കളിയെന്ന് ബിജെപി എംഎൽഎ ഒ. രാജഗോപാൽ. പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ബില്ല് പാസാക്കിയത് സർക്കാരിന്റെ ധാർഷ്ട്യമാണെന്നും രാജഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കൽ പ്രവേശനത്തിൽ കുമ്മനം രാജശേഖരന്റെ ആദ്യ നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ല. ഇക്കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും രാജഗോപാൽ പറഞ്ഞു.
വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് കൊടുത്തതിനു ശേഷം ബില്ലിനെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തിട്ടില്ലെന്നും രാജഗോപാൽ കൂട്ടിച്ചേർത്തു.