കൊച്ചി: കരുണ മ്യൂസിക് ഷോ വിവാദത്തിൽ സംഗീത സംവിധായകൻ ബിജിബാലിനു മറുപടിയുമായി എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ്. താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരിയെന്ന തരത്തിൽ ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അനുമതിയില്ലാതെ തന്റെ പേര് രക്ഷാധികാരി സ്ഥാനത്ത് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിബാലിനു കളക്ടർ കത്തു നൽകിയിട്ടുണ്ട്. ഈ ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.
സംഗീത നിശ നടത്തി മൂന്നു മാസം കഴിഞ്ഞിട്ടും പണം ദുരിതാശ്വാനിധിയിലേക്കു കൈമാറാത്തതാണു വിവാദമായത്. ടിക്കറ്റ് വരുമാനമായ ആറര ലക്ഷം രൂപ 14-ാം തിയതി സർക്കാരിനു കൈമാറിയെങ്കിലും സംവിധായകൻ ആഷിഖ് അബുവും എറണാകുളം എംപി ഹൈബി ഈഡനും നടത്തുന്ന വാക്പോര് ഇനിയും കെട്ടടങ്ങിയില്ല.