കരുനാഗപ്പള്ളി :പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കുന്ന സഹകരണ വകുപ്പിന്റെ പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി.കരുനാഗപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോലാണ് കൈമാറിയത്.പ്രളയത്തിൽ വീട് തകർന്ന നമ്പരുവികാല, കാഞ്ഞിരംകുന്നേൽ, പൊന്നമ്മയ്ക്കാണ് സഹകരണ വകുപ്പ് നിർദ്ദേശപ്രകാരം വീട് നിർമ്മിച്ചു നൽകിയത്.
വീടിന്റെ താക്കോൽദാനം ബാങ്ക് പ്രസിഡന്റ് വി ദിവാകരൻ നിർവ്വഹിച്ചു.സഹകരണ വകുപ്പ് (ജനറൽ) അസിസ്റ്റന്റ് രജിസ്ട്രാർ സന്തോഷ് കുമാർ, അസിസ്റ്റൻറ് രജിസ്ട്രാർ അബ്ദുൽഹലിം, വില്ലേജ് ഓഫീസർ സാദത്ത്,ബാങ്ക് ഭരണസമിതി അംഗങ്ങളായ ശശികുമാർ ,സദാനന്ദൻ കരിമ്പാലിൽ, ശശികല, ബാങ്ക് സെക്രട്ടറി ടി സുതൻ, തുടങ്ങിയവർ പങ്കെടുത്തു.