കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ യുവജനങ്ങളുടെ ഏറ്റവും വലിയ ആവശ്യമായ സ്പോര്‍ട്സ് ഗ്രൗണ്ടിന് മുന്തിയ പരിഗണന നല്‍കുമെന്ന് ആര്.രാമചന്ദ്രന് എംഎല്‍എ. കായിക വിനോദങ്ങള്ക്കാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും വസ്തു വാങ്ങുന്നതിനും എംഎല്‍എ ഫണ്ട് വിനിയോഗിക്കുന്നതിന് നിയമ തടസങ്ങള്‍ നിലനില്‍ക്കുകയാണ്.
ഇതിനാല്‍ ത്രിതല പഞ്ചായത്തുകളെയും മുനിസിപ്പിലാറ്റിയേയും കോര്‍ത്തിണക്കി സംയുക്ത പ്രോജക്ടാക്കി കരുനാഗപ്പള്ളിയില്‍ സ്പോര്‍ട്സ് ഗ്രൗണ്ട്് യാഥാര്‍ഥ്യമാക്കുവാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തമായി കളിസ്ഥലമുള്ള പഞ്ചായത്തുകളുടെ സഹായത്താല്‍ ഇവിടങ്ങളില്‍ ഷഡില്കോര്ട്ട് പോലെയുള്ള കായികവിനോദ സ്റ്റേഡിയങ്ങള്‍ സ്ഥാപിക്കുവാന്‍ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി സോക്കര്‍ എപ്സി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഫുഡ്ബാള്‍ ടൂര്‍ണമെന്റിന്റെ സമാപനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കെ.എസ്.പുരം സുധീര്‍ അധ്യക്ഷത വഹിച്ചു. മില്ത്താജ് ചിറ്റുമൂല, സിദ്ദിഖ്, ജബാര്‍ ഭാരത്കഫേ, മുഹമ്മദ്കുഞ്ഞ്, ഇജാസ്, ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.