12വയസുകാരി വീട്ടിനുള്ളിലെ ജനൽ കന്പിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പൂജാരി അറസ്റ്റിൽ. ആലുംകടവ് സ്വദേശി രഞ്ചുവാണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവും പോലീസ് കസ്റ്റഡിയിലാണ് . കഴിഞ്ഞ രണ്ടുദിവസമായി കുട്ടിയുടെ മാതാവ് പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഇവരുടെ അടുപ്പക്കാരനായ യുവാവിനെക്കുറിച്ച് പോലീസിന് വിവരം നൽകിയത്. ഒരുവർഷമായി ഇവർ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ മാതാവുമായുള്ള രഞ്ചുവിന്റെ വഴിവിട്ട ബന്ധമാണ് കുട്ടിയുടെ നേർക്കും തിരിഞ്ഞത്. കഴിഞ്ഞ 28ന് രാവിലെയാണ് കരുനാഗപ്പള്ളി കുലശേഖരപുരത്തുള്ള വീട്ടിലെ ജനൽക്കന്പിയിൽ കുട്ടിയെ മരിച്ചനിലയിൽ കാണപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പറയുന്നു. തുടർന്ന് പോലീസ് അന്വേഷണം ഉൗർജിതമാക്കുകയായിരുന്നു.
അമ്മയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പഠിച്ചിരുന്ന കുട്ടി, ആത്മഹത്യ ചെയ്യുന്നതിന് രണ്ടു ദിവസം മുമ്പാണ് സ്വന്തം വീട്ടില്‍ എത്തിയത്. പരിസരത്തെ നിരവധി പേര് പോലീസ് നിരീക്ഷണത്തിലായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ അമ്മയെയും അയല്‍വാസിയെയും കസ്റ്റഡിയില്‍ എടുത്തത്. കുട്ടി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി.