കരുനാഗപ്പള്ളിയിലെ  റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ അ​ട​ച്ച് പൂ​ട്ടു​മെ​ന്ന​ത് വ്യാ​ജ പ്ര​ച​ര​ണമെന്ന് കെ.സി വേണുഗോപാൽ എം.​പി

ക​രു​നാ​ഗ​പ്പ​ള്ളി :റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​ര്‍ അ​ട​ച്ച് പൂ​ട്ടു​ന്നു എ​ന്ന​ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ന​ട​ക്കു​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ല്‍ എം.​പി അ​റി​യി​ച്ചു. ന​ല്ല രീ​തി​യി​ല്‍ വ​രു​മാ​ന​മു​ള്ള റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

അ​വി​ടു​ത്തെ റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു വ​രി​ക​യാ​ണ്. അ​തി​നി​ട​യ്ക്ക് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍​ഇ​ത്ത​രം വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല.

ക​രു​നാ​ഗ​പ്പ​ള്ളി റി​സ​ര്‍​വേ​ഷ​ന്‍ സൗ​ക​ര്യം നേരത്തെ പോ​ലെ ത​ന്നെ തു​ട​രു​മെ​ന്നും അ​ത്ത​ര​മൊ​രു ആ​ലോ​ച​ന പോ​ലും റെ​യി​ല്‍​വേ​യു​ടെ മു​ന്നി​ലി​ല്ലെ​ന്നും ഉ​ന്ന​ത​റെ​യി​ൽ​വേ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം എം.​പി.​വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ അ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളി​ല്‍ ആ​ശ​ങ്ക ഉ​ണ്ടാ​ക്കു​ന്ന പ്ര​വ​ണ​ത ഒ​രു ത​ര​ത്തി​ലും പ്രോ​ത്സാ​ഹി​ക്ക​പ്പെ​ട​രു​തെ​ന്നും എം.​പി.​പ​റ​ഞ്ഞു.

Related posts