കരുണാനിധി ഇനി പഴയ കരുണാനിധിയല്ല! ഡോക്ടറുടെ നിര്‍ദേശപ്രകാരം ലുക്ക് മാറ്റുന്നു; പുതിയ ‘പ്രതിച്ഛായ’ എത്തിച്ചത് ജര്‍മ്മനിയില്‍ നിന്ന്

തമിഴ് രാഷ്ട്രീയത്തെ ഇന്നത്തെ പ്രശസ്തിയിലേയ്ക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വമാണ് കരുണാനിധിയുടേത്. ഏറെനാളായി വാര്‍ത്തകളില്‍ പെടാതിരുന്ന കരുണാനിധി ഇപ്പോഴിതാ വീണ്ടും വാര്‍ത്താകേന്ദ്രമായിരിക്കുന്നു. കഴിഞ്ഞ 46 വര്‍ഷമായി ആളുകള്‍ കണ്ട് പരിചയിച്ച കരുണാനിധിയെയല്ല ഇനി ആളുകള്‍ കാണാനിരിക്കുന്നത്. കരുണാനിധി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് കറുത്ത കട്ടി ഫ്രെയിം കണ്ണടയും മഞ്ഞ ഷോളും ആണ്.

എന്നാല്‍ ഇനി അങ്ങനെയാവില്ല ഡിഎംകെ നേതാവ് കലൈഞ്ചര്‍ നമുക്ക് മുന്നിലെത്തുക. കറുത്ത കണ്ണട കരുണാനിധി ഉപേക്ഷിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് 46 വര്‍ഷങ്ങള്‍ക്ക് ശേഷം കറുത്ത കണ്ണട കരുണാനിധി ഒഴിവാക്കിയിരിക്കുന്നത്. കരുണാനിധിയുടെ മകന്റെ അഭിപ്രായമായിരുന്നു കറുത്ത കണ്ണട മാറ്റുക എന്നതത്രേ. എന്നാല്‍ കണ്ണട മാറ്റുന്നതിനോട് കരുണാനിധിക്ക് താല്പര്യം കുറവായിരുന്നു. എങ്കിലും തനിക്ക് അനുയോജ്യമായ കണ്ണടയ്ക്കായി വിദേശരാജ്യങ്ങളില്‍ ഒരുപാട് അന്വേഷിച്ചു. 40 ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ ഫ്രെയിം കണ്ടെത്തിയതെന്ന് വിജയാ ഒപ്ടിക്കല്‍സ് സിഇഒ ശേഷന്‍ ജയറാമന്‍ പറയുന്നു.

 

Related posts