കോട്ടയം: കാരുണ്യ ചികിത്സാ സഹായ പദ്ധതി നിർത്തലാക്കുന്നതിലൂടെ ലോട്ടറിയുടെ സാമൂഹ്യ പ്രതിബദ്ധത തകർക്കുമെന്ന് ഓൾ കേരള ലോട്ടറി ഏജന്റസ് ആൻഡ് സെല്ലേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി) സംസ്ഥാന കമ്മിറ്റി. ജനങ്ങളിൽനിന്ന് ലഭിക്കുന്ന തുച്ഛമായ തുകയിൽ നിന്നാണ് ചികിത്സാ സഹായം നൽകി വരുന്നത്. ചികിത്സാ സഹായം പ്രതീക്ഷിക്കുന്ന രോഗിയും രോഗിയുടെ കുടുംബങ്ങളും ലോട്ടറി ബഹിഷ്കരിക്കുന്ന സാഹചര്യമുണ്ടാകും.
കാരുണ്യ ചികിത്സാ പദ്ധതി അട്ടിമറിക്കുന്നത് സാധാരണ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതിന് തുല്യമാണ്. ആരോഗ്യരംഗം ചൂഷകരുടെ താവളമായി മാറുന്നതിന് ഇടവരുത്തും. സന്പത്തുള്ളവർക്ക് മാത്രം ചികിത്സ ലഭിക്കുന്ന അവസ്ഥഉണ്ടാകും.
പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായ കാരുണ്യ ചികിത്സാ സഹായ പദ്ധതി നിലനിർത്തണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.വി പ്രസാദ്, പി. പി. ഡാന്റസ് , കെ, എം. ശ്രീധരൻ, മുഹമ്മദ് റാഫി, നന്ദിയോട് ബഷീർ, ടി.എസ്.അൻസാരി, എൻ. ജെ. പ്രസാദ്, കെ. ആർ. സജീവൻ, ചന്ദ്രിക ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.