പത്തനംതിട്ട: നിർധന രോഗികൾക്ക് ഏറെ ആശ്വാസമായിരുന്ന കാരുണ്യ ബെനവലന്റ് പദ്ധതി നിർത്തലാക്കി പാവപ്പെട്ട രോഗികളെ റിലയൻസ് അടക്കമുള്ള സ്വകാര്യ കുത്തക ഇൻഷ്വറൻസ് കന്പനികൾക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണെന്ന് കേരളകോൺഗ്രസ് – എം ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി. കേരളകോൺഗ്രസ് – എം ആറന്മുള നിയോജകമണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി ഇല്ലാതായതോടെ ഓപ്പറേഷനും ചികിത്സയും നിശ്ചയിച്ചിരുന്ന രോഗികൾ അതിനു മാർഗമില്ലാതെ നിലവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം പി.കെ. ജേക്കബിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ. എം. രാജു, ജോർജ് ഏബ്രഹാം, ടി.എസ്. ടൈറ്റസ്, വി.പി. ഏബ്രഹാം, ബിജോയി തോമസ്, തോമസ് മാത്യു ഇടയാറന്മുള, കെ.ആർ. രവി, റോയി പുത്തൂർ, അച്ചൻകുഞ്ഞ് ഇലന്തൂർ, കുര്യൻ മടയ്ക്കൽ, സി. തോമസ്, മോനായി കച്ചിറ, ടി.എസ്. തോമസ്, ബിജിമോൾ മാത്യു, ഷൈനി ജോർജ്, തോമസ് എന്നിവർ പ്രസംഗിച്ചു.