വടക്കഞ്ചേരി: ഇരുവൃക്കകളും തകരാറിലായ പ്രധാനി സ്വദേശി സന്ദീപിന്റെ ചികിത്സക്ക് പണം സ്വരുപിക്കാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ കാരുണ്യ യാത്ര നടത്തി. ഒരു ദിവസം മുഴുവൻ ഓട്ടം പോയി വാടകയായി കിട്ടുന്ന തുക മുഴുവൻ ചികിത്സാ ഫണ്ടിലേക്ക് സംഭാവന ചെയ്താണ് ചെറുപുഷ്പം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായത്.ഷിബു, രമേഷ്, രവീന്ദ്രൻ, മുഹമ്മദ്, അബ്ദുൾ ഖാദർ ,ഷക്കീർ ,കൃഷ്ണദാസൻ എന്നിവരാണ് ഓട്ടോ ഓടിച്ച പണം യുവാവിന്റെ ചികിത്സക്കായി നൽകിയത്.
ചികിത്സാ നിധിയിലേക്ക് പണം സ്വരൂപിക്കാൻ ഓട്ടോ ഡ്രൈവർമാരുടെ കാരുണ്യയാത്ര
