ചാത്തന്നൂർ: ആരോരുമില്ലാത്ത അമ്മമാർക്ക് ആതിഥ്യമരുളി പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസ് പോലീസ് ശ്രദ്ധേയരായി.സ്കൂളിൽ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ട ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ചാണ് ചാത്തന്നൂർ കരുണാലയത്തിലെ അമ്മമാർക്കാണ് വിദ്യാർത്ഥികൾ ഭക്ഷണവും വസ്ത്രവും നല്കിയത്.
സ്റ്റുഡൻസ് പോലീസ് എഡിഎൻഒ സോമരാജൻ അമ്മമാർക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു.ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് ലൈല ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ പിടിഎ പ്രസിഡന്റ് രാധാകൃഷ്ണൻ,സുന്ദരേശൻ,പാരിപ്പള്ളി എസ്ഐ രാജേഷ്,ശ്രീകുമാർ, പ്രഥമാദ്ധ്യാപിക ലത,വാക്കനാട്സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും വടംവലി മത്സരവും നടന്നു.കരുണാലയത്തിലെ സുധാമ്മ പതാക താഴ്ത്തിയതോടെ ക്യാമ്പിന് സമാപനമായി. സിപിഒമാരായ സുഭാഷ്ബാബു,ബിന്ദു,ഡിഐമാരായ രാജേഷ്,ബിന്ദു എന്നിവർ നേതൃത്വം നല്കി.