മ​ന​സ​മ്മ​ത​ത്തി​ന്‍റെ ദി​വ​സം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി ഡിവിനും റോസ്‌മേരിയും മാതൃകയായി

TCR-KARUNYAM-L

പ​ഴു​വി​ൽ: മ​ന​സ​മ്മ​തത്തിന്‍റെ ദിവസം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി   ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദ​ന്പ​തി​ക​ൾ മാ​തൃ​ക​യാ​യി.​പ​ഴു​വി​ൽ മേ​യ്ക്കാ​ട്ടു​കു​ളം സൈ​മ​ണ്‍ മ​ക​ൾ റോ​സ്മേ​രി വ​ര​ൻ പേ​രാ​മം​ഗ​ലം ചി​റ്റി​ല​പ്പി​ള്ളി ജോ​സ​ഫ് മ​ക​ൻ ഡി​വി​ൻ എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ മ​ന​സ​മ്മ​ത​ത്തി​ന്‍റെ ദി​വ​സം കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കാ​ൻ തെര​ഞ്ഞെ​ടു​ത്ത​ത്.

പ​ഴു​വി​ൽ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​ക്കാ​ണ് തു​ക കൈ​മാ​റി​യ​ത്. പ​ഴു​വി​ൽ ജേ​പീ​സ് സം​ഗ​മം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ പ്ര​ഫ. കെ.​യു അ​രു​ണ​ൻ തു​ക ഏ​റ്റു​വാ​ങ്ങി.  സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി​ത്ത് പാ​ണ്ടാ​രി​ക്ക​ൽ, സെ​ക്ര​ട്ട​റി ഇ.​പി സൈ​മ​ണ്‍, ട്ര​ഷ​റ​ർ കെ.​കെ സ​ഹ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഡി​വി​ൻ കു​രി​യ​ച്ചി​റ സൗ​ത്ത് ഇ​ൻ​ഡ്യ​ൻ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നും റോ​സ്മേ​രി തൃ​ശൂർ സൗ​ത്ത് ഇ​ൻ​ഡ്യ​ൻ ബാ​ങ്കി​ൽ ട്ര​യി​നി​യു​മാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Related posts