ഇരിട്ടി: നിയമം ലംഘിച്ചാല്‍ പിഴ ഈടാക്കാന്‍ മാത്രമാണ് മോട്ടോര്‍ വാഹന വകുപ്പെന്ന പൊതുജന ധാരണ തിരുത്തുകയാണ് ഇരിട്ടിയിലെ മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥർ. പൊതുജനങ്ങൾക്കൊപ്പം നിന്ന് അവർക്ക് കൈത്താങ്ങാകാനും മോട്ടോർ വാഹന വകുപ്പ് ഒപ്പമുണ്ടെന്നുള്ള സന്ദേശമാണ് ഇരിട്ടി മോട്ടോർവാഹന വകുപ്പിലെ ഉദ്യോഗസ്ഥർ സമൂഹത്തിന് നൽകുന്ന സന്ദേശം.
12 വയസുകാരന്റെ ചികിത്സാര്‍ത്ഥം ഇരിട്ടിയില്‍ കാരുണ്യ യാത്ര നടത്തിയ ബസില്‍ യാത്രക്കാരായി ജോയിന്റ് ആര്‍ടിഒ ഡാനിയല്‍ സ്റ്റീഫനും,അസി. മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ശ്രീജേഷും പങ്കാളികളായാണ് പൊതുസമൂഹത്തിന് മോട്ടോർവാഹന വകുപ്പ് തങ്ങളുടെ സന്ദേശം വ്യക്തമാക്കിയത്.
ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശിയായ 12 വയസുകാരന് ആസിഫിന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ജില്ലയില്‍ നിന്നും രണ്ടു ബസുകള്‍ കാരുണ്യ യാത്ര നടത്തിയത്. ഇരിട്ടി തളിപറമ്പ് റൂട്ടിലോടുന്ന ഷാന്‍ ബസ് സാന്ത്വന യാത്ര നടത്തുന്നതറിഞ്ഞാണ് ഇരിട്ടി ജോയിന്റ് ആര്‍ടിഒ ഡാനിയല്‍ സ്റ്റീഫനും അസി.മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ശ്രീജേഷും ബസില്‍ യാത്രക്കാരാവുകയായിരുന്നു.
ഇരിട്ടി മേലെ സ്റ്റാന്റഡില്‍ നിന്നും കയറിയ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. കോണ്ട്രാക്റ്റ് കാരേജ് ഓണേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ല കമ്മറ്റിയാണ് ആസിഫിന്റെ ചികിത്സക്കായി തുക സമാഹരിക്കുന്നത്.