എ​ന്‍റെ പൊ​ന്നേ നി​ന്നോ​ട് എ​ന്തു​ക​രു​ത​ലാ… സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; ഒ​രു പ​വ​ൻ വാ​ങ്ങ​ണ​മെ​ങ്കി​ൽ കൈ​യി​ൽ ക​രു​തേ​ണ്ട തു​ക കേ​ട്ടാ​ൽ ഞെ​ട്ടും…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും വ​ര്‍​ധി​ച്ചാ​ണ് ഇ​ന്ന് പു​തി​യ റി​ക്കാ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്.

ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,945 രൂ​പ​യും പ​വ​ന് 63,560 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2,886 ഡോ​ള​ര്‍ വ​രെ ഉ​യ​ര്‍​ന്ന് 2,860 ല്‍ ​വ്യാ​പാ​രം അ​വ​സാ​നി​ച്ചു.

ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി 87.50 ലെ​വ​ലി​ല്‍ ആ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ ക​ട്ടി​ക്ക് കി​ലോ​ഗ്രാ​മി​ന് ബാ​ങ്ക് നി​ര​ക്ക് 87.3 ല​ക്ഷം രൂ​പ ആ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ 69,000 രൂ​പ ന​ല്‍​കേ​ണ്ടി​വ​രും.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment