കൊച്ചി: ഉയര്‍ന്ന വിപണന മൂല്യമുള്ള കടല്‍മത്സ്യം കറുത്ത ഏരിയുടെ വിത്തുത്പാദനം വിജയം.
സമുദ്രമത്സ്യകൃഷിയിലൂടെ മത്സ്യോത്പാദനം കൂട്ടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം.
മൂന്നുവര്‍ഷത്തെ പരിശ്രമങ്ങൾക്കൊടുവില്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ്(സിഎംഎഫ്ആര്‍ഐ) ഈ മത്സ്യത്തിന്റെ വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ഈ മീനിന് ആഭ്യന്തര വിപണിയില്‍ കിലോയ്ക്ക് ഏകദേശം 450 രൂപ വിലയുണ്ട്. പെട്ടെന്നുള്ള വളര്‍ച്ചയും ഉയര്‍ന്ന വിപണി മൂല്യവുമുള്ള ഇതിന് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും ഉയർന്ന രോഗപ്രതിരോധ ശേഷിയുമുണ്ട്.
സ്വാദിലും മുന്നിട്ടു നില്ക്കുന്ന ഈ മീന്‍ കൃഷി ചെയ്ത് ഉത്്പാദിപ്പിക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സഹായിക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
സിഎംഎഫ്ആര്‍ഐയുടെ കര്‍ണാടകയിലുള്ള കാര്‍വാര്‍ ഗവേഷണ കേന്ദ്രമാണ് വിത്തുത്പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.