കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസും കൗണ്‍സിലര്‍ പി.കെ. ഷാജനും ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരായി. തൃശൂരിലെ ഇടത് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാല്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് 26ന് ശേഷം ഹാജരാകാമെന്ന് എം.എം വര്‍ഗീസ് അറിയിച്ചെങ്കിലും ഇഡി അംഗീകരിച്ചില്ല.
അതോടെയാണ് വര്‍ഗീസ് ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്കു മുന്നില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഹാജരാവാന്‍ ഇദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വരാന്‍ കഴിയില്ലെന്ന മറുപടി നല്‍കുകയായിരുന്നു. സിപിഎമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് പ്രധാനമായും വര്‍ഗീസില്‍നിന്ന് ഇഡി തേടുന്നത്.
ബാങ്കില്‍ നടന്ന ബെനാമി വായ്പകളുടെ കമ്മീഷന് ഈ അക്കൗണ്ട് വഴി കൈകാര്യം ചെയ്തെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനിലെ മറ്റൊരു അംഗം ഷാജനായിരുന്നു.
പി.കെ. ബിജുവിനെ ചോദ്യം ചെയ്തത് എട്ടര മണിക്കൂര്‍ അതേസമയം, മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.കെ. ബിജുവിനെ ഇഡി ഇന്നലെ എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു.
തിങ്കളാഴ്ച്ച വീണ്ടും ഹാജരാകാന്‍ ബിജുവിന് ഇഡി വീണ്ടും നോട്ടീസ് നല്കി. ഇഡിയുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയതായി ചോദ്യം ചെയ്യലിന് ശേഷം ബിജു പ്രതികരിച്ചു. തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്കുമാറുമായി അടുത്ത ബന്ധം പി.കെ. ബിജുവിനുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.