ഞങ്ങളുണ്ട് കൂടെ… നിക്ഷേപകരുടെ കരം പിടിക്കാൻ, ക​രു​വ​ന്നൂ​ർ വി​ഷ​യ​ത്തി​ൽ കേ​ര​ള​ബാ​ങ്ക് ഇ​ട​പെ​ടു​ന്നു; പരിഗണനയിൽ നൂറുകോടി


തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം മ​ട​ക്കിക്കിട്ടാ​ൻ കേ​ര​ള ബാ​ങ്ക് ഇ​ട​പെ​ടും. ക​രു​വ​ന്നൂ​ർ ബാ​ങ്ക് സ​മ​ർ​പ്പി​ച്ച നൂ​റു കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യ അ​പേ​ക്ഷ, കേ​ര​ള ബാ​ങ്കി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ.​ ക​ണ്ണ​ൻ പ​റ​ഞ്ഞു.

ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 512 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ട്. ബാ​ങ്കി​ലെ വാ​യ്പാ ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​തോ​ടെ ഈ ​നി​ക്ഷേ​പ​ക​ർ ആ​ശ​ങ്ക​യി​ലാ​ണ്.

പ​ണം നി​ക്ഷേ​പി​ച്ച​വ​ർ അ​തു മ​ട​ക്കി​കി​ട്ടാ​ൻ ബാ​ങ്കി​നു മു​ന്പി​ൽ വ​രിനി​ൽ​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള ബാ​ങ്ക് നി​ക്ഷേ​പ​ക​രെ സ​ഹാ​യി​ക്കാ​ൻ തു​നി​യു​ന്ന​ത്. ക​രു​വ​ന്നൂ​ർ ബാ​ങ്കി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ഞ്ചു വ​ർ​ഷ​മെ​ങ്കി​ലും എ​ടു​ക്കു​മെ​ന്ന് കേ​ര​ള ബാ​ങ്ക് വൈ​സ് ചെ​യ​ർ​മാ​ൻ എം.​കെ.​ ക​ണ്ണ​ൻ പ​റ​ഞ്ഞു.

ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട തു​ക ക​ണ്ടെ​ടു​ക്കാ​ൻ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ക, വാ​യ്പാ തി​രി​ച്ച​ട​വ് വേ​ഗ​ത്തി​ലാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക തു​ട​ങ്ങി വി​വി​ധ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളാ​ണ് കേ​ര​ള ബാ​ങ്കി​ന് ശിപാ​ർ​ശ ചെ​യ്യാ​നു​ള്ള​ത്.

Related posts

Leave a Comment