കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പണം നഷ്ടമായ നിക്ഷേപകർ പണം ലഭിക്കാന്‍ കോടതിയെ സമീപിക്കും. തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകള്‍ ഇഡി കണ്ടുകെട്ടിയതിന് പിന്നാലെയാണ് നീക്കം.
നിക്ഷേപകര്‍ നിയമനടപടി സ്വീകരിച്ചാല്‍ സഹായം നല്‍കുമെന്ന് ബിജെപി ലീഗല്‍ സെല്‍ അറിയിച്ചു. നിക്ഷേപകർക്ക് ഇഡി പിടിച്ചെടുത്ത പണത്തിന്മേല് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നിയമപരമായി അവകാശം ഉന്നയിക്കാന്‍ സാധിക്കും.
ഇതിനായി നിക്ഷേപകര്‍ക്ക് അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി എന്ന നിലയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇഡി കണ്ടുകെട്ടിയ പണത്തിൽ ഇഡിയെയോ ബന്ധപ്പെട്ട കോടതിയേയോ സമീപിക്കാൻ സാധിക്കും.
അതേസമയം ഇഡി കണ്ടുകെട്ടിയ പണം നിക്ഷേപകന്റേതാണെന്ന് തെളിഞ്ഞാല്‍ ആ തുക തിരികെ ലഭിക്കും. വിഷയത്തില്‍ നിക്ഷേപകര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ബിജെപി അറിയിച്ചു.