തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു.ബാങ്ക് ഭരണസമിതി മുൻ പ്രസിഡന്റ് കെ.കെ.ദിവാകരൻ, ഭരണസമിതി അംഗളായിരുന്ന ടി.എസ്.ബൈജു, വി.കെ.ലളിതൻ, ജോസ് ചക്രംപള്ളി തുടങ്ങിയവരാണ് ഇന്ന് പിടിയിലായത്.
പുലർച്ചെ വീടുകളിൽ എത്തിയാണ് നാല് പേരെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ബാങ്ക് ഉദ്യോഗസ്ഥരായ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തപ്പോഴും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ ഭരണസമിതി അംഗങ്ങൾക്കെതിരേ അന്വേഷണ സംഘം മുഖം തിരിക്കുന്നുവെന്ന വിമർശനമുണ്ടായിരുന്നു.
സിപിഎം ജില്ലാ നേതൃത്വവുമായി അടുപ്പമുണ്ടായിരുന്ന നേതാക്കളെ രക്ഷപെടുത്താനുള്ള നീക്കമാണെന്ന് വിമർശനവും ഉയർന്നിരുന്നു. അതിനിടെയാണ് നാല് പേർ അറസ്റ്റിലായിരിക്കുന്നത്.