ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തിലി​ൽ;  സി​പി​എം അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചേ​ക്കും; ​കരു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ കു​രു​ക്കു മു​റു​ക്കി ഇ​ഡി

തൃ​ശൂ​ർ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കേ ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​പി​എ​മ്മി​നു മേ​ൽ കു​രു​ക്കു മു​റു​ക്കി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി).

ക​രു​വ​ന്നൂ​ർ ബാ​ങ്കി​ലും മ​റ്റും ഇ​ഡി ന​ട​ത്തി​യ വി​വി​ധ പ​രി​ശോ​ധ​ന​ക​ളു​ടെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ ഇ​ഡി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് കൈ​മാ​റി. ഈ ​വി​വ​ര​ങ്ങ​ൾ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യ്ക്കും കേ​ന്ദ്ര​ധ​ന​മ​ന്ത്രാ​ല​യ​ത്തി​നും ന​ൽ​കി​യി​ട്ടു​ണ്ട്.

ക​രു​വ​ന്നൂ​രി​ൽ ഇ​ഡി ക​ണ്ടെ​ത്തി​യ അ​ഞ്ച് ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​വ​ർ​ക്ക് കൈ​മാ​റി​യ​തെ​ന്നാ​ണ് വി​വ​രം.
ഈ ​അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യ​തു മു​ത​ൽ ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ പ​ര​ന്പ​ര ത​ന്നെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഇ​ഡി​യു​ടെ പ​രാ​മ​ർ​ശം.

അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്നും ബാ​ങ്കി​ന്‍റെ ബൈ​ലോ ത​ന്നെ അ​ട്ടി​മ​റി​ച്ചാ​ണ് ഇ​തെ​ല്ലാം ന​ട​ത്തി​യ​തെ​ന്നും ഇ​ഡി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു കൊ​ടു​ത്ത റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞ​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment