ക​രു​വ​ന്നൂ​ർ ബാ​ങ്ക് സാ​ന്പ​ത്തി​ക ത​ട്ടി​പ്പ്; ജ​പ്തി ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് കുടുംബനാഥൻ ജീവനൊടുക്കി


ഇ​രി​ങ്ങാ​ല​ക്കു​ട: ക​രു​വ​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത​യാ​ൾ ജ​പ്തി ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്തു. മാ​പ്രാ​ണം ത​ളി​യ​ക്കോ​ണം സ്വ​ദേ​ശി ആ​ല​പ്പാ​ട​ൻ ജോ​സ് (62) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​ക്കു കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ വീ​ടി​നു മു​ന്നി​ലെ മ​ര​ച്ചി​ല്ല​യി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

വാ​യ്പ ഉ​ട​ൻ തി​രി​ച്ച​ട​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം വീ​ടും സ്ഥ​ല​വും ജ​പ്തി ചെ​യ്യു​മെ​ന്ന് കാ​ണി​ച്ച് ബാ​ങ്കി​ൽ നി​ന്നും നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് ക​ട​ബാ​ധ്യ​ത​യു​ള്ള​ത്.

മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ​യാ​ണ് ലോ​ണ്‍ എ​ടു​ത്തി​രു​ന്ന​തെ​ങ്കി​ലും ലോ​ണ്‍ പു​തു​ക്കി ഇ​പ്പോ​ൾ ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വീ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ക​ല്പ​ണി ചെ​യ്തു ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ജോ​സി​ന് സ്വ​ന്ത​മാ​യി എ​ട്ടു സെ​ന്‍റ് സ്ഥ​ല​വും വീ​ടു​മാ​ണു​ള്ള​ത്. ഈ ​വ​സ്തു​വാ​ണ് ബാ​ങ്കി​ൽ വാ​യ്പ​ക്ക് ഈ​ട് ന​ല്കി​യി​രി​ക്കു​ന്ന​ത്.

കോവിഡ് പശ്ചാത്തലത്തിൽ ജോ​ലി​യി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന സ​മ​യ​ത്താ​ണ് ബാ​ങ്കി​ൽ നി​ന്നും വാ​യ്പ തി​രി​ച്ച​ട​ക്കു​വാ​ൻ സ​മ്മ​ർ​ദ​മു​ണ്ടാ​യ​തും ജ​പ്തി നോ​ട്ടീ​സ് വ​ന്ന​തും. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ൾ: ജോ​ഫീ​ന, ഫി​ൽ​ജോ.ക​രു​വ​ന്നൂ​ർ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ക്കാ​തെ വ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ് ജോ​സ്. മു​ൻ പൊ​റ​ത്തി​ശേ​രി പ​ഞ്ചാ​യ​ത്തം​ഗം ക​രു​വ​ന്നൂ​ർ തേ​ല​പ്പി​ള്ളി സ്വ​ദേ​ശി ത​ളി​യ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ ടി.​എം. മു​കു​ന്ദ​ൻ (63) നേ​ര​ത്തെ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

Related posts

Leave a Comment