ക​രു​വ​ന്നൂ​ര്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്: അ​ന്വേ​ഷ​ണ സം​ഘ​ത്ത​ല​വ​നെ മാ​റ്റി; പി. ​രാ​ധാ​കൃ​ഷ്ണ​ന് അ​ന്വേ​ഷ​ണ മേ​ല്‍​നോ​ട്ടം

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് കേ​സി​ല്‍ ര​ണ്ടാം​ഘ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​ശാ​ന്ത് കു​മാ​റി​നെ സ്ഥ​ലം മാ​റ്റി.  ഡ​ല്‍​ഹി​യി​ലെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഹെ​ഡ് ഓ​ഫീ​സി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​യ​ത്. നേ​ര​ത്തെ ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ച്ചി​രു​ന്ന പി. ​രാ​ധാ​കൃ​ഷ്ണ​നാ​ണ് ഇ​നി ക​രു​വ​ന്നൂ​ര്‍ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ മേ​ല്‍​നോ​ട്ടം.

കൊ​ച്ചി സോ​ണ​ല്‍ ഓ​ഫീ​സി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി സ്ഥാ​ന​ക്ക​യ​റ്റ​ത്തോ​ടെ ഇ​ഡി​യു​ടെ ചെ​ന്നൈ ഓ​ഫീ​സി​ലേ​ക്ക് രാ​ധാ​കൃ​ഷ്ണ​ന് സ്ഥ​ല​മാ​റ്റം ല​ഭി​ച്ചി​രു​ന്നു. 2022 ഓ​ഗ​സ്റ്റി​ലാ​ണ് ചെ​ന്നൈ​യി​ലേ​ക്ക് മാ​റി​യ​ത്. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​രാ​ധാ​കൃ​ഷ്ണ​നെ ചെ​ന്നെ​യി​ല്‍ നി​ന്ന് ഇ​നി കൊ​ച്ചി​യി​ലേ​ക്ക് മാ​റ്റും.

ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ഡി സം​ഘ​മാ​യി​രു​ന്നു. ക​രു​വ​ന്നൂ​രി​ന് പു​റ​മെ മു​ന്‍ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന കി​ഫ്ബി കേ​സ്, ഹൈ​റി​ച്ച്, പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ എ​ന്നി​വ​യും അ​ന്വേ​ഷി​ച്ച​ത് പ്ര​ശാ​ന്ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്.

Related posts

Leave a Comment