ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്; ഇ​ഡി 12000 പേജുള്ള ആ​ദ്യ​ഘ​ട്ട കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും


കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ആ​ദ്യ​ഘ​ട്ട കു​റ്റ​പ​ത്രം ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി)​സ​മ​ര്‍​പ്പി​ക്കും. 50 പ്ര​തി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ഡി​യു​ടെ ആ​ദ്യ​ഘ​ട്ട കു​റ്റ​പ​ത്രം. 12,000 പേ​ജു​ള്ള കു​റ്റ​പ​ത്രം  കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​യി​രി​ക്കും സ​മ​ര്‍​പ്പി​ക്കു​ക.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ വ​ന്‍​തോ​തി​ല്‍ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നു​വെ​ന്നാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. സ​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​പ്ര​തി​യാ​ക്കി​യാ​ണ് കു​റ്റ​പ​ത്രം.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​ര​ന്‍ പി. ​സ​തീ​ഷ് കു​മാ​ര്‍, ഇ​ട​നി​ല​ക്കാ​ര​ന്‍ പി.​പി. കി​ര​ണ്‍, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭാം​ഗ​മാ​യ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം പി.​ആ​ര്‍. അ​ര​വി​ന്ദാ​ക്ഷ​ന്‍, ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് മു​ന്‍ അ​ക്കൗ​ണ്ട​ന്‍റ് സി.​കെ. ജി​ല്‍​സ് എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​മാ​ണ് ഇ​ന്ന് ഇ​ഡി സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

ത​ട്ടി​പ്പി​ന്‍റെ പി​ന്നി​ലെ ആ​സു​ത്ര​ക​ർ ഇ​വ​രാ​ണെ​ന്നും ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യു​ടേ​യും രാ​ഷ്ടീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​റി​വോ​ടെ 180 കോ​ടി​യോ​ളം രൂ​പ​യു​ടെ ക​ള​ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ന്നു​മാ​ണ് ഇ​ഡി ക​ണ്ടെ​ത്ത​ല്‍.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പി​ല്‍ കേ​ര​ള പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി അ​ന്വേ​ഷ​ണം. കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ ഇ​തു​വ​രെ​യാ​യി 87.75 കോ​ടി രൂ​പ​യു​ടെ സ്വ​ത്താ​ണ് ഇ​ഡി ക​ണ്ടു​കെ​ട്ടി​യ​ത്.

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ലെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കു​റ്റ​കൃ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ളും മ​റ്റു സ്വ​ത്തു​ക്ക​ളു​മാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്.

Related posts

Leave a Comment