തൃശൂർ: ഉന്നത സിപിഎം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കര.
കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് സിപിഎം ഓഫീസിലുള്ള ഉപസമിതി റിപ്പോർട്ട് ഇഡി റെയ്ഡ് നടത്തി പിടിച്ചെടുക്കണമെന്നും അനിൽ അക്കര വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അനധികൃത ലോണുകളുടെ വിവരം ഉപസമിതി റിപ്പോർട്ടിലുണ്ട്. രണ്ടു കുറിക്കന്പനികൾക്ക് ലോണ്‍ ശുപാർശ ചെയ്തു. അതിന് കൈക്കൂലി വാങ്ങി. ഇതിൽ പങ്കില്ലെങ്കിൽ പാർട്ടി രേഖ ഹാജരാക്കാൻ ധൈര്യമുണ്ടോ എന്നും അനിൽ ചോദിച്ചു.
ലൈഫ് മിഷൻ കോഴക്കേസിൽ പ്രതികളിൽ നിന്ന് സ്വത്ത് കണ്ടെത്തിയത് സ്വാഗതാർഹമാണെന്ന് അനിൽ അക്കര പ്രതികരിച്ചു. ശിവശങ്കരൻ ഉൾപ്പെടെയുള്ളവരിൽ നിന്ന് കണ്ടുകെട്ടിയത് മുഖ്യമന്ത്രിയിൽ നിന്ന് കണ്ടുകെട്ടിയതിന് തുല്യമാണെന്നും അനിൽ അക്കര കൂട്ടിച്ചേർത്തു.