തൃശൂര്‍: കരുവന്നൂരില്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണംതിരികെ നല്‍കുന്നത് തല്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം തിരികെ നല്‍കാമെന്നും കോടതി പറഞ്ഞു.
പണം തിരികെ നല്‍കാത്തത് ചോദ്യം ചെയ്ത് നിക്ഷേപകരില്‍ ചിലര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പണം തിരികെ നല്‍കാം.
എന്നാല്‍ ആര്‍ക്കൊക്കെയാണ് പണം നല്‍കുന്നതെന്ന് കോടതിയെ ധരിപ്പിക്കണം.പണം എങ്ങനെ തിരിച്ചു നല്കുമെന്നു സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു.
പണം തിരികെ നല്കുന്നതില് ക്രമക്കേടുകള്‍ ഉണ്ടെന്ന് നിക്ഷേപകർ സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സ്വാധീനമുള്ളവര്‍ക്ക് പണം വേഗത്തില്‍ ലഭിക്കാനുള്ള സാധ്യതയും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.