കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഈ മാസം 30 നകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമികരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരന് പി. സതീഷ് കുമാര്‍, പി.ആര്. അരവിന്ദാക്ഷന്, കരുവന്നൂര്‍ ബാങ്ക് മുന്‍ അക്കൗണ്ടന്റ് സി.കെ. ജില്‍സ് എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ഈ മാസം 30 നകം സമര്‍പ്പിക്കാന്‍ ഇഡി ഒരുങ്ങുന്നത്.
ആദ്യം അറസ്റ്റിലായ കിരണ്‍, സതീഷ് കുമാര്‍ എന്നിവരുടെ ജാമ്യ നീക്കങ്ങള്‍ തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്റെ പിന്നിലെ സൂത്രധാരന്മാര് ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെ 150 കോടിയോളം രൂപയുടെ കള്ളപ്പണം ഇടപാട് നടന്നെന്നുമാകും റിപ്പോര്‍ട്ടില്‍ ഉണ്ടാവുക.
അന്വേഷണം തുടരുകയാണെന്നും കള്ളപ്പണം ഇടപാടിലെ വമ്പന്മാര്ക്കെതിരായ റിപ്പോര്‍ട്ട് പിന്നാലെ വരുമെന്നും കഴിഞ്ഞ ദിവസം ഇഡി കോടതിയെ അറിയിച്ചിരുന്നു. സതീഷ് കുമാറും പി.ആര്. അരവിന്ദാക്ഷനും തമ്മില്‍ നടത്തിയ സംഭാഷണങ്ങളുടെ ആറ് ശബ്ദരേഖകളാണ് ഇഡി കോടതിയില്‍ ഹാജരാക്കുന്നത്.
dരവിന്ദാക്ഷനെതിരായ കുറ്റപത്രം തയാറാക്കിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷന്റെ ജാമ്യഹര്‍ജിയില്‍ ഈ മാസം 25 ന് ഉത്തരവിറക്കും. അന്വേഷണം നിര്‍ണായ ഘട്ടത്തില്‍ ആണെന്നും അരവിന്ദാക്ഷന് ജാമ്യം നല്‍കരുതെന്നും ഇഡി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.