തിരുവനന്തപുരം: കെഎഎസ് പരീക്ഷ നടക്കുന്നതിനാൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് 22-ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.
കെഎഎസ് പരീക്ഷയ്ക്ക് സംസ്ഥാനത്തെ ഭൂരിപക്ഷം സ്കൂളുകളിലും സെന്ററുള്ളതിനാൽ അധ്യയനം നടത്താൻ ബുദ്ധിമുട്ടാകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ തീരുമാന പ്രകാരമാണ് അവധി നൽകുന്നതെന്നും പത്രക്കുറിപ്പിൽ പറയുന്നു