കൊച്ചി: കഴിഞ്ഞ 22ന് പിഎസ്സി നടത്തിയ കേരള അഡ്മിനിസ്ട്രേറ്റീസ് സര്‍വീസ് (കെഎഎസ്) പരീക്ഷയ്ക്കെതിരേ ആരോപണങ്ങളുമായി പി.ടി. തോമസ് എംഎല്‍എ. പാക്കിസ്ഥാനിലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ കെഎഎസ് പരീക്ഷയ്ക്കായി പകര്‍ത്തിയെന്ന് എംഎല്‍എ ആരോപിച്ചു.
2001 ലെ പാക്കിസ്ഥാന് സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപ്പേറില്നിന്ന് എടുത്തിട്ടുള്ള ആറ് ചോദ്യങ്ങളുടെ നമ്പര്‍ സഹിതമാണ് എംഎല്‍എ ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഇവ ഏതൊക്കെ ചോദ്യങ്ങളാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
സംഭവം സംസ്ഥാന സര്‍ക്കാരിന്റെയും പരീക്ഷാ നടത്തിപ്പുകാരുടെയും ഗുരുതര വീഴ്ചയാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികള്‍ക്കെതിരേ നടപടി വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.