കസബയ്ക്കും മമ്മൂട്ടിക്കും പണി കിട്ടിയേക്കും, ചിത്രത്തിനെതിരേ വനിതാ കമ്മീഷന്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി

mammootty kasaba stillsനിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരേ വനിതാ കമ്മീഷന്‍. ചിത്രത്തില്‍ സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്ന സംഭാഷണങ്ങളുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ നടപടിയുണ്ടാവുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസിക്കുട്ടി പറഞ്ഞു.

മികച്ച അഭിനേതാവായ മമ്മൂട്ടിയെപ്പോലുള്ള ഒരു നടന്‍ അത്തരം സംഭാഷണങ്ങള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പറയുന്നു. ചിത്രം ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ആരോപിക്കപ്പെടുന്നതുപോലെ മമ്മൂട്ടി സിനിമയില്‍ എത്തരം സംഭാഷണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ചിത്രം കണ്ട് വിലയിരുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും- റോസക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Related posts