മലയാള സിനിമ ചരിത്രത്തില്‍ പുതിയ റിക്കാര്‍ഡിട്ട് മമ്മൂട്ടി ചിത്രം കസബ. റിലീസിംഗ് ദിനത്തില്‍ ഏറ്റവു കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന നേ്ട്ടമാണ് നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രം നേടിയെടുത്തത്. ദുല്‍ഖര്‍ സല്‍മാന്റെ കലി, മോഹന്‍ലാലിന്റെ ലോഹം, ദുല്‍ഖറിന്റെ തന്നെ ചാര്‍ലി എന്നീ സിനിമകളെ പിന്തള്ളിയാണ് കസബ ആദ്യ ദിനം റിക്കാഡ് കളക്ഷനിലെത്തിയത്. 101 തിയറ്ററുകളിലായി പ്രദര്‍ശനത്തിനെത്തിയ കസബ റിലീസ് ദിനത്തില്‍ 2 കോടി 48 ലക്ഷം രൂപാ ഇനീഷ്യല്‍ ഗ്രോസ് കളക്ഷനായി നേടിയെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആലീസ് ജോര്‍ജ് നിര്‍മ്മിച്ച ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്.
റിലീസിംഗ് കളക്ഷനില്‍ ഒന്നാംസ്ഥാനത്തുണ്ടായിരുന്നത് ദുല്‍ഖര്‍ ചിത്രം കലിയായിരുന്നു. ആദ്യ ദിന കളക്ഷന്‍ രണ്ടു കോടി 34 ലക്ഷം രൂപ. 2 കോടി 20 ലക്ഷമായിരുന്നു ലോഹം ആദ്യ ദിനകളക്ഷന്‍. ചാര്‍ലിയാണ് തൊട്ടുപിന്നില്‍. 36 ഓളം അധികപ്രദര്ശനങ്ങള് റിലീസ് ദിനത്തില്‍ നടത്തേണ്ടിവന്നതും കസബയ്ക്ക് ബോക്സ് ഓഫീസില്‍ ഗുണം ചെയ്തെന്ന് വിലയിരുത്തുന്നു. 97 തിയറ്ററുകളിലാണ് ചാര്‍ലി റിലീസ് ചെയ്തത്. ലോഹം 141 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍, ആദ്യ ദിനങ്ങളില്‍ കളക്ഷനില്‍ മുന്നിലെത്തിയ ചിത്രങ്ങളെല്ലാം പിന്നീട് കാര്യമായ നേട്ടമുണ്ടാക്കാതെ കളം വിട്ടതാണ് ചരിത്രം. ഭേദപ്പെട്ട ചിത്രമെന്നു വിലയിരുത്തപ്പെടുന്ന കസബ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.