എലപ്പുള്ളി: നോന്പിക്കോട് പാടശേഖരത്തിലെ അഞ്ച് ഏക്കർ വിസ്തൃതിയുള്ള കൊങ്ങകുളം പുതുശേരി കസബ പോലീസ് ജനമൈത്രി സുരക്ഷാപ്രോജക്ടിന്റെ ഭാഗമായി ശുചീകരിച്ചു. വർഷങ്ങളായി പായലും മാലിന്യങ്ങളും നിറഞ്ഞ് ചണ്ടികുളമായി കിടന്നിരുന്ന ഈ ജലസ്രോതസ് ജനമൈത്രി പോലീസ്, എലപ്പുള്ളി ഓയിസ്ക, കാരംകോട് നോന്പിക്കോട് പാടശേഖരസമിതി എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പരിപാടിയിൽ എഴുപതു യുവാക്കളും അണിചേർന്നു.
കൃഷിക്കാവശ്യമായ ജലസേചന സൗകര്യവും പുതിയ കുളിക്കടവുകളും നിർമിച്ചു. പ്രളയശേഷം പടിക്കലെത്തിയ കഠിന വേനലിനെ ചെറുക്കുവാനുള്ള മുന്നൊരുക്കമായാണ് കുളം നവീകരണം നടത്തിയത്.
കസബ ജനമൈത്രി പോലീസ് ഓഫീസർ എ. രംഗനാഥൻ, കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഓയിസ്ക പ്രസിഡന്റ് ഡോ. എൻ.ശുദ്ധോദനൻ, വൈസ് പ്രസിഡന്റ് എ. വേലായുധൻ മാസ്റ്റർ, സെക്രട്ടറി വി. ചെന്താമര, പാടശേഖരസമിതി പ്രസിഡന്റ് കൃഷ്ണമൂർത്തി, രവി എലപ്പുള്ളി, ആർ.ജഗദീഷ്കുമാർ, എ. മീരാസാഹിബ്, ആർ. ശകുന്തള, സി. ചന്ദ്രിക,
കെ.വി. ഗീത, കണ്ണദാസ്, രാധാകൃഷ്ണൻ, ശെൽവൻ, അയ്യപ്പൻ, ശരവണൻ, വിനോദ്, രാജേഷ്, രാജൻ, കൃഷ്ണമൂർത്തി, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.