കാസർഗോഡിന് എ​യിം​സ് വേ​ണ​മെ​ന്ന് ഉ​ണ്ണി​ത്താ​ന്‍; ഒ​രു കാ​ര​ണ​വ​ശാ​ലും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; വാക്പോരിനൊടുവിൽ സംഭവിച്ചത്


കാ​സ​ര്‍​ഗോ​ഡ്: പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത എം​പി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് എ​യിം​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ ചൊ​ല്ലി വാ​ക്‌​പോ​ര്.

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന എ​യിം​സ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് ന​ല്‍​കാ​നാ​വ​ശ്യ​മാ​യ പ്രൊ​പ്പോ​സ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് എ​യിം​സ് അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും എ​യിം​സ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കോ​ഴി​ക്കോ​ടി​നെ മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള പ്ര​പ്പോ​സ​ല്‍ ത​ന്‍റെ ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ സ​മ​ര്‍​പ്പി​ച്ച​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി.

ഇ​തോ​ടെ​യാ​ണ് യോ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ലും കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് എ​യിം​സ് അ​നു​വ​ദി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ തു​ട​രു​മെ​ന്ന് ഒ​ടു​വി​ല്‍ എം​പി അ​റി​യി​ച്ചു.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യോ​ടു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മീ​പ​നം തീ​ര്‍​ത്തും നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​തേ​സ​മ​യം എം​പി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് കു​മ്പ​ള റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ വി​ക​സി​പ്പി​ച്ച് ടെ​ര്‍​മി​ന​ല്‍ സ്റ്റേ​ഷ​ന്‍ ആ​ക്കാ​നു​ള്ള പ്രൊ​പ്പോ​സ​ല്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

നി​ല​വി​ല്‍ ഈ ​സ്റ്റേ​ഷ​നി​ല്‍ 30 ഏ​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ സ്ഥ​ലം റെ​യി​ല്‍​വേ​യു​ടേ​താ​യി ഉ​ണ്ട്. ദേ​ശീ​യ​പാ​ത​യു​ടെ തൊ​ട്ട​ടു​ത്താ​ണെ​ന്ന കാ​ര്യം കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ സാ​റ്റ​ലൈ​റ്റ് ഹ​ബ്ബാ​ക്കാ​ന്‍ എ​ന്തു​കൊ​ണ്ടും അ​നു​യോ​ജ്യ​മാ​ണ് കു​മ്പ​ള റെ​യി​ല്‍​വെ സ്റ്റേ​ഷ​നെ​ന്ന് എം​പി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

പ്രാ​ഥ​മി​ക സ​ര്‍​വേ​യ്ക്ക് ശേ​ഷം തെ​ല്ലും മു​ന്നോ​ട്ടു പോ​കാ​ത്ത കാ​ഞ്ഞ​ങ്ങാ​ട്-​കാ​ണി​യൂ​ര്‍ പാ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി എം​പി​ക്ക് ഉ​റ​പ്പു​ന​ല്‍​കി.

എ​ന്‍​ഡോ​സാ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​രു​ടെ പെ​ന്‍​ഷ​ന്‍ പോ​ലും മു​ട​ക്കി അ​വ​രെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും എം​പി യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്ലി​ന് അ​ടി​യ​ന്ത​ര​മാ​യി ചെ​യ​ര്‍​മാ​നെ നി​യ​മി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി.

സം​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ പ്ര​വാ​സി​ക​ളെ വീ​ണ്ടും വീ​ണ്ടും കൊ​ള്ള​യ​ടി​ക്കു​ന്ന അ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ഷ​യം പാ​ര്‍​ല​മെ​ന്‍റി​ല്‍ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ക​രി​ന്ത​ള​ത്ത് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നു കീ​ഴി​ല്‍ യോ​ഗ ആ​ന്‍​ഡ് നാ​ച്ചു​റോ​പ്പ​തി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ക്കു​ന്ന​തി​ന് 2018 ല്‍ ​ഭൂ​മി അ​നു​വ​ദി​ച്ചെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ഇ​ല്ലാ​ത്ത കാ​ര്യം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ അ​റി​യി​ച്ചു.

Related posts

Leave a Comment