തിരുവനന്തപുരം: കാസർഗോട്ട് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. പെരിയ കൊലപാതകം നിഷ്ഠൂരമാണെന്നും വി.എസ് കുറ്റപ്പെടുത്തി.
പാർട്ടി അംഗങ്ങളിലെ ഇത്തരം വ്യതിചലനങ്ങൾ ഗുരുതരമാണെന്നും പ്രതികൾ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉന്മൂലനം എന്നത് സിപിഎം രീതിയല്ല. അത്തരക്കാരെ പാർട്ടിക്കുള്ളിൽ വെച്ചുപൊറുപ്പിക്കാനാകില്ലെന്നും വി.എസ് പറഞ്ഞു.