വനത്തിലൂടെയും ഊ​ടു​വ​ഴി​ക​ളി​ലൂ​ടെയും അ​തി​ര്‍​ത്തി ക​ട​ന്നു വരുന്നു; കാസർഗോട്ടെ 25 അ​തി​ര്‍​ത്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷയുമായി പോ​ലീ​സ്

കാ​സ​ര്‍​ഗോ​ഡ്: വ​ന​ത്തി​ലൂ​ടെ​യും ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും പാ​സി​ല്ലാ​തെ അ​തി​ര്‍​ത്തി ക​ട​ന്നു ജി​ല്ല​യി​ലേ​ക്ക് ആ​ളു​ക​ള്‍ പ്ര​വേ​ശി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നാ​ല്‍ സു​ള്ള്യ​പ​ദ​വ്, ക​ന്ന​ടു​ക്ക, മു​ഡൂ​ര്‍, ഈ​ന്തു​മൂ​ല, അ​ര്‍​ള പ​ദ​വ്, നെ​ട്ട​ണി​ഗെ, കി​ന്നി​ഗാ​ര്‍, ത​ല​പ്പ​ച്ചേ​രി തു​ട​ങ്ങി ജി​ല്ല​യി​ലെ 25 അ​തി​ര്‍​ത്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പോ​ലീ​സ് സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി.

അ​തി​ര്‍​ത്തി​ക​ളി​ലെ സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന ചു​മ​ത​ല ഡി​വൈ​എ​സ്പി ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍​ക്ക് ന​ല്‍​കി. സു​ള്ള്യ​യി​ല്‍ നി​ന്ന് വ​ന​ത്തി​ലൂ​ടെ അ​തി​ര്‍​ത്തി ക​ട​ന്നെ​ത്തി​യ കൊ​ല്ലം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റി

. ഇ​യാ​ള്‍​ക്കെ​തി​രേ എ​പ്പി​ഡെ​മി​ക് ഡി​സീ​സ് ആ​ക്ട് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കും. ബ​ദി​യ​ടു​ക്ക പെ​ര്‍​ള​യി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ലു​ള്ള ഏ​ഴു പേ​ര്‍ ചേ​ര്‍​ന്ന് ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​തി​നെ​തി​രേ കേ​സെ​ടു​ത്തു.

ഇ​വ​രെ​യും സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു അ​റി​യി​ച്ചു.

Related posts

Leave a Comment